HOME
DETAILS

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

  
Web Desk
May 07 2025 | 02:05 AM

Life Imprisonment for Man Who Killed Class 10 Student by Hitting Him with a Car

തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്താല്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ജില്ലാ അഡിഷനല്‍ സെഷന്‍സ് കോടതി(ആറ്) ആണ് ശിക്ഷ വിധിച്ചത്.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണം. അപകട മരണമാണെന്നും ബോധപൂര്‍വം ചെയ്തതല്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി.   
2023 ഓഗസ്റ്റ് 30നായിരുന്നു സംഭവം. നേരത്തെയുണ്ടായ വാക്കുതര്‍ക്കത്തിന്റെ  പേരില്‍ 15 വയസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം  അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.  പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള ക്ഷേത്രത്തോട് ചേര്‍ന്നന ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാത്തിരുന്ന പ്രതി പിന്തുടര്‍ന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒളിവില്‍പോയ പ്രതിയെ തമിഴ്‌നാട്ടില്‍നിന്നാണ് പൊലിസ് പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ ആദിശേഖറിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികളെയുംകേസില്‍ വിസ്തരിച്ചിരുന്നു. കുട്ടികള്‍ പ്രതി പ്രിയരഞ്ജനെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. 

ആദിശേഖര്‍, പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ്. കാട്ടാക്കട ചിന്മയ സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്ന ആദി, പഠനത്തിലും പാഠ്യേതര വിനോദങ്ങളിലും തിളങ്ങിയിരുന്നു. ജി-20 സമ്മേളനത്തിന്റെ ഭാഗമായ ഇന്റര്‍സ്‌കൂള്‍ മത്സരങ്ങളിലും നാടക മത്സരങ്ങളിലും  മികവ് പുലര്‍ത്തിയിരുന്നു. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം മത്സരങ്ങളിലും ക്വിസുകളിലും സ്‌കൂളിന്റെ അഭിമാനമായിരുന്നു.  

സ്‌കൂളിലെ യൂത്ത് ഫെസ്റ്റിവലുകളില്‍ ഗ്രൂപ്പ് ഡാന്‍സ്, പ്രസംഗം, പദ്യപാരായണം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാമനായിരുന്ന ആദി, സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പുളിങ്കോട് ദേവീക്ഷേത്രത്തിലെ രാമായണ പാരായണം, ശ്രീകൃഷ്ണജയന്തി തുടങ്ങിയ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.  

നാടിന്റെ പ്രതീക്ഷയായിരുന്ന ആദിയുടെ അകാല വിയോഗം കുടുംബത്തിനും നാട്ടുകാര്‍ക്കും താങ്ങാനാവാത്ത നഷ്ടമാണ്. പ്രിയരഞ്ജന്റെ ഭാര്യ സാമൂഹിക മാധ്യമങ്ങളിലൂടെ ആദിശേഖറിന്റെ കുടുംബത്തെ അവഹേളിച്ചതായി ആരോപണവും ഉയര്‍ന്നു. ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്ന പ്രിയരഞ്ജന്‍, കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് വാദിച്ചെങ്കിലും, സിസിടിവി ദൃശ്യങ്ങള്‍ ഉദ്ദേശശുദ്ധിയെ തകര്‍ത്തു നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  3 days ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  3 days ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  3 days ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  3 days ago
No Image

10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

Kerala
  •  3 days ago
No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  3 days ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  3 days ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  3 days ago