HOME
DETAILS

ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ

  
May 07 2025 | 05:05 AM

Main Reasons for Traffic Congestion in Dubai and RTAs Plan to Solve the Problem

ദുബൈ: ദുബൈയിലെ ഗതാഗതക്കുരുക്കില്‍ ഉണ്ടായ സമീപകാല വര്‍ധനവിന് പിന്നിലെ പ്രധാന ഘടകങ്ങള്‍ കണ്ടെത്തി അധികൃതര്‍. എമിറേറ്റിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ അധികാരികള്‍ വെളിപ്പെടുത്തി. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യില്‍ നിന്നുള്ള റിപ്പോര്‍ട്ടു പ്രകാരം, പുതിയ പദ്ധതികളിലൂടെ എമിറേറ്റിലെ ഗതാഗത കുരുക്ക് 20 മുതല്‍ 30 ശതമാനം വരെ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുബൈയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഗോള ശരാശരി 2 മുതല്‍ 4 ശതമാനമാകുമ്പോഴാണ് ദുബൈയില്‍ ഇത് പത്തു ശതമാനമായിട്ടുള്ളത്. മാര്‍ച്ചില്‍ യുഎഇയിലെ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ (എഫ്എന്‍സി) ഇത് പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഈ കുതിച്ചുചാട്ടത്തിന് പരിഹാരമായി കര്‍ശനമായി കാര്‍ ഉടമസ്ഥാവകാശ നിയന്ത്രണങ്ങള്‍ നടപ്പാക്കണെമെന്ന് ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ അല്‍ മസ്രൂയി നിര്‍ദ്ദേശിച്ചു.

വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ്
2024ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 2.5 ദശലക്ഷമാണ്. അതായത് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ പകുതിയും രജിസ്റ്റര്‍ ചെയ്തത് ദുബൈയിലാണ്.  

ജനസംഖ്യാ വളര്‍ച്ച 
ദുബൈയിലെ ജനസംഖ്യ നിരക്ക്, വാര്‍ഷിക നിരക്കായ 6 ശതമാനവും കടന്ന് കൂടികൊണ്ടിരിക്കുകയാണ്. ഇത് ആഗോള ശരാശരിയായ 1.1 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. 2040 ആകുമ്പോഴേക്കും നഗരത്തിലെ ജനസംഖ്യ 8 ദശലക്ഷത്തിലെത്തുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

വൈവിധ്യമാര്‍ന്ന ഡ്രൈവിംഗ് സ്വഭാവങ്ങള്‍
ബഹുസ്വര ജനസംഖ്യ, പൊരുത്തമില്ലാത്ത യാത്രാ ആസൂത്രണം, തിരക്കേറിയ യാത്രാ സമയങ്ങളെക്കുറിച്ചുള്ള പരിമിതമായ അവബോധം എന്നിവ പ്രധാന ഗതാഗത കുരുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.


പരിഹാരം; ഡൈനാമിക് ടോള്‍, പാര്‍ക്കിംഗ് താരിഫുകള്‍  

ഈ വര്‍ഷം അവതരിപ്പിച്ച രണ്ട് നയങ്ങള്‍ കാരണമായി ഗതാഗത കുരുക്കില്‍ 9 ശതമാനം വരെ കുറവും പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ധനവും വരുത്തിയിട്ടുണ്ട്.

3 വര്‍ഷത്തിനുള്ളില്‍ 30 അടിസ്ഥാന സൗകര്യ പദ്ധതികള്‍  
2027 ആകുമ്പോഴേക്കും 40 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ച് 30ലധികം റോഡ്, ഗതാഗത പദ്ധതികള്‍ നടപ്പിലാക്കാന്‍ ആര്‍ടിഎ പദ്ധതിയിടുന്നുണ്ട്. ഇതില്‍ ദുബൈ മെട്രോ ബ്ലൂ ലൈനും ഉള്‍പ്പെടുന്നു. ഇത് മേഖലകളിലെ ഗതാഗത കുരുക്ക് 20 ശതമാനം വരെ കുറയ്ക്കും.

പ്രധാന സേവനങ്ങളുടെ വാണിജ്യവല്‍ക്കരണം
എമിറേറ്റിലെ സേവനങ്ങളുടെ വാണിജ്യവല്‍ക്കരണം നാല് കമ്പനികളുടെ സൃഷ്ടിയിലേക്ക് നയിച്ചു. സാലിക്, ദുബൈ ടാക്‌സി, പാര്‍ക്കിന്‍, മാഡ മീഡിയ എന്നിവയാണവ.

ഭാരവാഹന നിയന്ത്രണങ്ങള്‍
ദുബൈ എമിറേറ്റ്‌സ് റോഡിലും മറ്റ് പ്രധാന റൂട്ടുകളിലും ട്രക്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

സ്‌കൂള്‍ മേഖലയിലെ പദ്ധതികള്‍ 
2024ല്‍ പൂര്‍ത്തിയാക്കിയ എട്ട് പദ്ധതികള്‍ 37 സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള തിരക്ക് 20 ശതമാനം വരെ കുറച്ചു.

ബസ് റൂട്ടുകള്‍ 
2025നും 2027നും ഇടയില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഈ പാതകള്‍ ചില റൂട്ടുകളില്‍ യാത്രാ സമയം ഏകദേശം 60 ശതമാനം കുറയ്ക്കും. ആറ് പ്രധാന റോഡുകളിലൂടെ 13 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഇതു നിര്‍മ്മിക്കുന്നത്. ആറ് പ്രധാന റോഡുകള്‍: ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ട്രീറ്റ്, ഡിസംബര്‍ 2 സ്ട്രീറ്റ്, അല്‍ സത്വ, അല്‍ നഹ്ദ, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, നായിഫ് സ്ട്രീറ്റ്.

Traffic congestion in Dubai has become a major issue. Discover the key causes behind the traffic jams and how the Roads and Transport Authority (RTA) plans to address the problem with innovative solutions, improved infrastructure, and smarter traffic management strategies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

National
  •  2 days ago
No Image

വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.

uae
  •  2 days ago
No Image

അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  2 days ago