HOME
DETAILS

സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ

  
May 07, 2025 | 12:57 PM

India defeated South Africa by 23 runs in the 2025 Womens Tri-Nation Series at the R Premadasa Stadium in Sri Lanka

ശ്രീലങ്ക: 2025 വിമൺസ് ത്രിരാഷ്ട്ര പരമ്പരയിൽ സൗത്ത് ആഫ്രിക്കെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഇന്നിംഗ്സ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 314 റൺസിൽ അവസാനിക്കുകയായിരുന്നു. 

ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 101 പന്തിൽ 123 റൺസായിരുന്നു ജെമീമ അടിച്ചെടുത്തത്. 15 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ദീപ്തി ശർമ്മ, സ്മൃതി മന്ദാന എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി. 84 പന്തിൽ പത്ത് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 93 റൺസ് ആണ് ദീപ്തി ശർമ നേടിയത്. 63 പന്തിൽ  51 റൺസ് ആണ് സ്മൃതി മന്ദാന നേടിയത്. ആറ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

ഇന്ത്യൻ ബൗളിങ്ങിൽ അമൻജോത് കൗർ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ ദീപതി രണ്ട് വിക്കറ്റും നേടി തിളങ്ങി. സൗത്ത് ആഫ്രിക്കായി അനേറി ഡാർക്ക്‌സെൻ  80 പന്തിൽ 81 റൺസും ക്യാപ്റ്റൻ ക്ലോയി ട്രയോൺ 43 പന്തിൽ 67 റൺസും സ്വന്തമാക്കി.

India defeated South Africa by 23 runs in the 2025 Womens Tri-Nation Series at the R Premadasa Stadium in Sri Lanka



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 days ago
No Image

3.5 ലക്ഷം ദിർഹം മുടക്കി മോഡിഫൈ ചെയ്ത കാറുമായി അഭ്യാസം; ദുബൈയിൽ യുവ റേസറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാലം​ഗ കുടുംബം

uae
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

Kerala
  •  2 days ago
No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  2 days ago
No Image

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

Kerala
  •  2 days ago
No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  2 days ago
No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  2 days ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  2 days ago