HOME
DETAILS

15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്;  എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

  
Web Desk
December 11, 2025 | 11:41 AM

rahul-mankoottil-mla-ends-absconding-votes-in-palakkad-after-15-days

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുകായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പാലക്കാട് വോട്ടുചെയ്യാനെത്തി  15ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടു രേഖപ്പെടുത്താനെത്തിയത്. വൈകീട്ട് 4.50 ഓടെയാണ് രാഹുല്‍ ഔദ്യോഗിക വാഹനത്തിലെത്തി വോട്ട് ചെയ്തത്. കുന്നത്തൂര്‍ മേട് സൗത്തിലെ സെന്റ് സെബസ്റ്റിയന്‍സ് സ്‌കൂളിലാണ് രാഹുലിന് വോട്ട്.

രാഹുലിനെതിരായ രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എംഎൽഎ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന 24-ാം വാർഡാണ് ഇത്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ അപ്പീലില്‍ ഉന്നയിക്കുന്നു.

കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയില്‍ വന്നത്. ഈ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തുടര്‍ന്നുള്ള നിയമനടപടികളില്‍ ഇത് പ്രധാന വാദങ്ങളായി ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈക്കെതിരെ നടത്തുന്ന ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനം; യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  2 days ago
No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  2 days ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  2 days ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  2 days ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  2 days ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  2 days ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  2 days ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  2 days ago