പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
പാലക്കാട്: പാലക്കാട് കളക്ടറേറ്റിൽ വിജിലൻസിന്റെ പ്രത്യേക പരിശോധന. പരിശോോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടികൂടിയവരിൽ ഡിവിഷണൽ അക്കൗണ്ടന്റ് സാലുദ്ദീൻ ജെ, ജൂനിയർ സൂപ്രണ്ട് സി. രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീദരൻ എന്നിവർ ഉൾപ്പെടുന്നു.
ഉദ്യോഗസ്ഥരിൽ നിന്ന് 2,000 രൂപ വീതം വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു കരാറുകാരൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. ഫിനോഫ്തലൈൻ പുരട്ടിയ നോട്ടുകൾ ഉപയോഗിച്ചാണ് വിജിലൻസ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കിയത്. പിടിയിലായ ഉദ്യോഗസ്ഥരുടെ വസതികളിലും വിജിലൻസ് പരിശോധന നടത്തി.
ബില്ല് മാറുന്നതിനായി മൂന്ന് ഉദ്യോഗസ്ഥരും കരാറുകാരിൽ നിന്ന് 2,000 രൂപ വീതം കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇവർ പതിവായി കൈക്കൂലി വാങ്ങുന്നതായി നേരത്തെ തന്നെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഒരു കരാറുകാരനെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കുടുക്കിയത്.
After a prolonged investigation, the Vigilance Department caught three government officials red-handed during an inspection at the Palakkad Collectorate. The operation exposed alleged fraudulent activities, reinforcing the need for stricter oversight in public offices. Stay updated on this developing story.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."