HOME
DETAILS

വരുന്നത് വന്‍ അക്കാഡമിക് ട്രാക്ക് റെക്കോഡോടെ; സഊദിയുടെ പുതിയ വിദ്യാഭ്യാസ ഉപമന്ത്രി ഡോ. ഇനാസ് അല്‍ഇസ്സ ചില്ലറക്കാരിയല്ല | Dr. Enas Al-Issa Profile

  
May 10 2025 | 01:05 AM

Dr Enas Al-Issa appointed Saudi Arabia deputy minister of education

റിയാദ്: സഊദി അറേബ്യയുടെ പുതിയ ഉപവിദ്യാഭ്യാസ മന്ത്രിയായി ഇനാസ് ബിന്‍ത് സുലൈമാന്‍ ബിന്‍ മുഹമ്മദ് അല്‍ഇസ്സയെ നിയമിച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെതാണ് നടപടി. രാജ്യത്ത് സ്ത്രീ ശാക്തീകരണശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സഊദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളായ ഇനാസ് ബിന്‍ത് സുലൈമാന്റെ നിയമനമെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ വിദേശ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി മികച്ച അക്കാദമിക്ക് ട്രാക്കോടെയാണ് ഇനാസ് സഊദി വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഉപചുമതലയുള്ള വ്യക്തിയായി നിയോഗിക്കപ്പെടുന്നത്. 

2019 മാര്‍ച്ച് മുതല്‍ ലോകത്തെ ഏറ്റവും വലിയ വനിതാ സര്‍വകലാശാലയായ പ്രിന്‍സസ് നൗറ ബിന്‍ത് അബ്ദുര്‍റഹ്മാന്‍ സര്‍വകലാശാലയുടെ (പി.എന്‍.യു) മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഇനാസ്. റിയാദിലെ കിങ് സൗദ് സര്‍വകലാശാലയില്‍ മുതിര്‍ന്ന വിവിധ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് റോളുകളും നേരത്തെ ഇവര്‍ വഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി കാര്യങ്ങളുടെ വൈസ് റെക്ടര്‍, കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് മെഡിക്കല്‍ സ്റ്റഡീസിന്റെ ഡീന്‍, പ്രസിഡന്റിന്റെ സര്‍വകലാശാല ഉപദേഷ്ടാവ്, അക്കാദമിക്, വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അവര്‍ സേവനമനുഷ്ഠിച്ചു.

വികസന, സാമ്പത്തിക സൂചകങ്ങളിലുടനീളം സഊദി സ്ത്രീകളുടെ പ്രകടനം ട്രാക്ക് ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ചുമതലപ്പെടുത്തിയ പയനിയറിംഗ് ബോഡിയായ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ വുമണ്‍ സ്ഥാപിച്ചതും ഡോ. ഇനാസ് ആണ്.

1996ല്‍ റിയാദിലെ കിംഗ് സഊദ് സര്‍വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബാച്ചിലേഴ്‌സ് ബിരുദമെടുത്താണ് അക്കാദമിക് യാത്ര ആരംഭിച്ചത്. കാനഡയിലെ ഡല്‍ഹൗസി സര്‍വകലാശാലയില്‍ നിന്ന് അനാട്ടമിയിലും ന്യൂറോ സയന്‍സിലും ഇവര്‍ പിഎച്ച്ഡി നേടി. അവിടെവച്ച് ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനാട്ടമി, ന്യൂറോബയോളജി എന്നീ മേഖലകളില്‍ അമ്പതിലധികം ശാസ്ത്രീയ പ്രബന്ധങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. 

അവരുടെ സംഭാവനകള്‍ അക്കാദമിക് മേഖലയ്ക്ക് അപ്പുറത്തേക്കും വ്യാപിക്കുന്നതാണ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് ദി എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇവാല്വേഷന്‍ കമ്മിഷന്‍, കൗണ്‍സില്‍ ഓഫ് സഊദി യൂണിവേഴ്‌സിറ്റീസ് അഫയേഴ്‌സ്, ബോര്‍ഡ് ഓഫ് കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി സ്റ്റിയറിങ് കമ്മിറ്റി, നാഷണല്‍ ആന്റിനാര്‍ക്കോട്ടിക്‌സ് കമ്മിറ്റി, സഊദി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ യൂണിവേഴ്‌സിറ്റീസ്, കിംഗ് സല്‍മാന്‍ ഗ്ലോബല്‍ അവാര്‍ഡ് ഫോര്‍ ഡിസെബിലിറ്റി റിസര്‍ച്ച് തുടങ്ങി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നിരവധി ദേശീയ സ്ഥാപനങ്ങളില്‍ അംഗത്വം വഹിച്ചിട്ടുണ്ട്. 

Dr. Enas bint Suleiman Al-Issa, newly appointed Deputy Minister of Education with the rank of excellent grade, brings with her an extensive and impactful academic career shaped by decades of leadership in Saudi Arabia’s higher education sector.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ തുടരും, വലിയ മാറ്റങ്ങളുമായി മത്സരങ്ങൾ വീണ്ടും നടത്താൻ ബിസിസിഐ; റിപ്പോർട്ട്

Cricket
  •  16 hours ago
No Image

'ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും: പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

latest
  •  16 hours ago
No Image

ഭീകരപ്രവർത്തനം ഇനി ഇന്ത്യയ്ക്കെതിരായ യുദ്ധമായി കണക്കാക്കും; കേന്ദ്ര സർക്കാരിന്റെ കർശന നിലപാട്

International
  •  16 hours ago
No Image

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

Saudi-arabia
  •  18 hours ago
No Image

നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും

Kerala
  •  18 hours ago
No Image

തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

National
  •  19 hours ago
No Image

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'

Kerala
  •  20 hours ago
No Image

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

Saudi-arabia
  •  21 hours ago