HOME
DETAILS

സ്കൂൾ പ്രവേശന സമയത്തെ പി.ടി.എ ഫീസ് പിരിവിന് മാർഗനിർദേശം: അമിതമായ ഫീസ് ഈടാക്കിയാൽ പി.ടി.എ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

  
Web Desk
May 10 2025 | 02:05 AM

Guidelines Issued for PTA Fee Collection During School Admissions Education Minister Warns of Dissolving PTAs for Overcharging

 

തിരുവനന്തപുരം: സ്‌കൂൾ പ്രവേശന സമയത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്ന പി.ടി.എകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എൽ.പി വിദ്യാർഥികളിൽ നിന്ന് 10 രൂപ, യു.പി വിഭാഗത്തിൽ 25 രൂപ, ഹൈസ്‌കൂളിൽ 50 രൂപ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 100 രൂപ എന്നിങ്ങനെ മാത്രമേ പി.ടി.എ ഫീസ് പിരിക്കാവൂ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പി.ടി.എ കമ്മിറ്റികൾ പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ: യോഗ്യത നേടിയവർക്ക് ആവശ്യത്തിലേറെ സീറ്റുകൾ

സംസ്ഥാനത്ത് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി. 4,24,583 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 4,41,887 സീറ്റുകളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 33,030 സീറ്റുകളും ഉൾപ്പടെ 4,74,917 സീറ്റുകൾ ഉണ്ട്. ഇത് 50,334 അധിക സീറ്റുകൾ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ 79,272 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ, 78,331 പ്ലസ് വൺ സീറ്റുകളും 2,850 വൊക്കേഷനൽ ഹയർസെക്കൻഡറി സീറ്റുകളും ഉൾപ്പടെ 81,182 സീറ്റുകൾ ലഭ്യമാണ്. ഐ.ടി.ഐ, പോളിടെക്‌നിക് സീറ്റുകളും ഇതിന് പുറമേ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യം ഡിജിലോക്കറിൽ

മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകും. മാർക്ക്ഷീറ്റ് നേരിട്ട് വിദ്യാർഥികൾക്ക് നൽകാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം മൂന്ന് മാസത്തിനകം 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷിക്കുന്നവർക്ക് മാർക്ഷീറ്റ് ലഭിക്കും. 2025ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ, സേ പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷം ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

എ പ്ലസ് തിളക്കത്തിൽ മലപ്പുറം

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ല വീണ്ടും മുന്നിൽ. 9,683 വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കി, ഇതിൽ 6,926 പെൺകുട്ടികളും 2,757 ആൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം 11,974 വിദ്യാർഥികൾ എ പ്ലസ് നേടിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ സ്‌കൂൾ മലപ്പുറത്തെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസാണ് (2,017 വിദ്യാർഥികൾ). തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്താണ്. 79,654 വിദ്യാർഥികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയാണ് ഇത്തവണയും ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ ജില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്‍ കടിച്ചുകുടുഞ്ഞെടുത്ത് തെരുവ്‌നായ്ക്കള്‍

Kerala
  •  3 hours ago
No Image

മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ, ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയല്ല ; എ.എൻ.ഐ മാനനഷ്ടക്കേസിൽ വിക്കിപീഡിയ ലേഖനം നീക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

National
  •  3 hours ago
No Image

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം

Kerala
  •  4 hours ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്കു പരിക്ക്

Kerala
  •  4 hours ago
No Image

റിയാദില്‍ അനാശാസ്യ പ്രവര്‍ത്തനം: പ്രവാസി യുവതികള്‍ അറസ്റ്റില്‍; ഇടപാടുകാരെ ക്ഷണിച്ചത് സമൂഹമാധ്യമങ്ങളിലൂടെ

latest
  •  5 hours ago
No Image

പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

National
  •  5 hours ago
No Image

പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates

latest
  •  5 hours ago
No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  13 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  13 hours ago