
ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മുസ്‌ലിങ്ങൾ ഹജ്ജിനായി തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ വിപുലമായ റോഡ് ശൃംഖല തന്നെ തയ്യാറാക്കിയിട്ടുണ്ട് സഊദി അറേബ്യ.
യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ 1,514 കിലോമീറ്റർ ദൈർഘ്യമുള്ള ബത്ത–സൽവ–ഹോഫുഫ്–റിയാദ്–തായിഫ്–മക്ക റൂട്ടിലൂടെയാണ് യാത്ര ചെയ്യുന്നത്.
കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് രണ്ട് പ്രധാന ഓപ്ഷനുകളുണ്ട്: ഖഫ്ജി–നുഅയ്രിയ–റിയാദ്–മക്ക റൂട്ട് (1,473 കിലോമീറ്റർ), റഖായ്–ഹഫ്ർ അൽ ബാറ്റിൻ–മജ്മഅ–മക്ക റൂട്ടുകൾ (1,277 കിലോമീറ്റർ) ഉപയോഗിക്കാം.
ഖത്തറിൽ നിന്നുള്ള തീർത്ഥാടകർ സൽവ–ഹോഫുഫ്–റിയാദ്–തായിഫ്–മക്ക റോഡിലൂടെ 1,385 കിലോമീറ്റർ സഞ്ചരിക്കുന്നു.
ബഹ്റൈനിൽ നിന്നുള്ള തീർത്ഥാടകർ കിംഗ് ഫഹദ് കോസ്‌വേ വഴി സഊദിയിലെ ഖോബറിലെത്തി, പിന്നീട് റിയാദ്-തായിഫ്-മക്ക റൂട്ടിൽ (1,266 കി.മീ) സഞ്ചരിക്കുന്നു.
ഒമാനിൽ നിന്നുള്ള തീർത്ഥാടകർ മക്കയിലെത്താൻ റബ് അൽ ഖാലി റോഡ് ഉപയോഗിക്കുന്നു.
ജോർദാനിൽ നിന്നുള്ള തീർഥാടകർ രണ്ട് പ്രധാന വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. ആദ്യത്തേത് ഹലത്ത് അമ്മാറിൽ നിന്ന് ആരംഭിച്ച് തബൂക്ക്, മദീന എന്നിവയിലൂടെ മക്കയിൽ എത്തിച്ചേരുന്നു, മൊത്തം ദൂരം 1,219 കിലോമീറ്ററാണ്.
രണ്ടാമത്തെ റൂട്ട് അൽ ഹദീതയിൽ നിന്ന് ആരംഭിച്ച് അൽ ഖുറയ്യാത്ത്, സകാക്ക എന്നിവയിലൂടെ മദീന വഴി മക്കയിൽ എത്തിച്ചേരുന്നു. ഈ റൂട്ട് ഏകദേശം 1,545 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്.
ഇറാഖിൽ നിന്നുള്ള തീർത്ഥാടകർ ഏകദേശം 1,579 കിലോമീറ്റർ നീളമുള്ള ജാദിദത്ത് അറാർ - സകാക്ക - മദീന - മക്ക റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.
യെമനിൽ നിന്നുള്ള തീർത്ഥാടകർ 1,372 കിലോമീറ്റർ ദൈർഘ്യമുള്ള അൽ വാദിയ-നജ്‌റാൻ-അബഹ-മക്ക റൂട്ട് യാത്രക്കായി ഉപയോഗിക്കുന്നു.
പരിശോധനകൾ
ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, സഊദി റോഡ്സ് ജനറൽ അതോറിറ്റി മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികളിലേക്കുള്ള റോഡ് ശൃംഖലകളിൽ സമഗ്രമായ പരിശോധനകൾ നടത്തി, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കൂടാതെ, സഊദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) തീർഥാടകർക്ക് സേവനം നൽകുന്നതിനായി 25,000-ത്തിലധികം ബസുകളും 9,000 ടാക്സികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, മക്കയിലേക്കും മദീനയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ ഉൾപ്പെടെ 20 പ്രധാന സ്ഥലങ്ങളിലായി 180 പേരെ പരിശോധനക്കായി നിയമിച്ചിട്ടുണ്ട്.
Saudi Arabia has expanded its road network to facilitate Hajj 2025 pilgrims from neighboring countries. Discover the key travel routes from UAE, Kuwait, Qatar, Bahrain, Oman, Jordan, Iraq, and Yemen to Makkah. This guide covers distances and major highways for a smooth pilgrimage journey. Plan your Hajj travel with ease!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി
Football
• a day ago
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്
uae
• a day ago
'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍
International
• a day ago
ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit
Trending
• a day ago
ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ
International
• a day ago
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് കൊച്ചിയിലേക്ക് ഫോണ്‍ കോള്‍; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• a day ago
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ
National
• a day ago
ഉദ്ദംപൂരിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം; രാജസ്ഥാൻ സ്വദേശിയായ സൈനികന് വീരമൃത്യു
National
• a day ago
ഇടുക്കിയില്‍ വീടിനു തീപിടിച്ച് അമ്മയും മക്കളുമടക്കം നാലുപേര്‍ മരിച്ച നിലയില്‍
Kerala
• a day ago
തൃക്കാക്കര നഗരസഭയിൽ 7.50 കോടിയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട്
Kerala
• a day ago
Hajj 2025: നിയമവിരുദ്ധമായി മക്കയിലേക്ക് ഹജ്ജിനായി ആളുകളെ ആംബുലൻസിൽ കൊണ്ടുപോയി; ഇന്ത്യക്കാരെ അറസ്റ്റുചെയ്തു സഊദി പോലിസ്
Saudi-arabia
• a day ago
കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്മള സ്വീകരണം നൽകി വിഖായ
Saudi-arabia
• a day ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• a day ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• a day ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• a day ago
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• a day ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• a day ago
ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്
qatar
• a day ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• a day ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• a day ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• a day ago