HOME
DETAILS

'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍

  
Web Desk
May 11 2025 | 05:05 AM

Mass Protests Erupt in Tel Aviv Demanding Hostage Release and End to Gaza War

തെല്‍ അവീവ്: ബന്ദിമോചനം ഇനിയും സാധ്യമാവാത്തതില്‍ പ്രതിഷേധമിരമ്പുകയാണ് ഇസ്‌റാഈല്‍ തെരുവുകളില്‍. ഗസ്സക്കു മേല്‍ തുടരുന്ന യുദ്ധം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തെല്‍ അവീവില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ റാലി നടന്നു. ബന്ദിമോചനത്തിന് ഹമാസുമായി കരാര്‍ വേണമെന്നും റാലിയില്‍ ആവശ്യമുടര്‍ന്നു. ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ബന്ദികളെ കൊലക്ക് കൊടുക്കാന്‍ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ഓര്‍മിപ്പിച്ചു. ഹമാസല്ല നെതന്യാഹുവാണ് തങ്ങളുടെ യഥാര്‍ഥ ശത്രുവെന്നും പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. റിസര്‍വ് സൈനികരില്‍ ചിലരും റാലിയില്‍ പങ്കെടുത്തിരുന്നു. 

'യഥാര്‍ത്ഥ ശത്രു ഹമാസല്ല, മറിച്ച് ജൂത, ജനാധിപത്യ രാഷ്ട്രമായ ഇസ്‌റാഈലിനെ നശിപ്പിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ്' പ്രക്ഷോഭകരിലൊരാള്‍ പ്രതികരിച്ചു. ഇയാളുടെ മാതാപിതാക്കള്‍ ബന്ദികളായി പിടിക്കപ്പെടുകയും രണ്ട് ഘട്ടങ്ങളിലായി മോചിതരാവുകയും ചെയ്തതാണ്. ഏതെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിന് നെതന്യാഹു തയ്യാറാവുന്നില്ല. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടു പോവുന്നതെന്നും ബന്ദികളുടെ കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. 

അതേസമയം, ഇസ്‌റാഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിനുള്ള നീക്കം തുടരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ആശയവിനിമയം നിര്‍ത്തിയതായി കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയതിനാലാണ് ട്രംപ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഇസ്‌റാഈല്‍ ആര്‍മി റേഡിയോയുടെ ലേഖകന്‍ യാനിര്‍ കോസിന്‍ എക്സില്‍ കുറിച്ചത്. നെതന്യാഹുവിനെ ഉള്‍പ്പെടുത്താതെ മിഡില്‍ ഈസ്റ്റ് വിഷയങ്ങളില്‍ മുന്നോട്ട് പോകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും കോസിന്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനെയും യമനിലെ ഹൂത്തികളെയും സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയും സമയക്രമവും അവതരിപ്പിക്കുന്നതില്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് യുഎസ്-ഇസ്‌റാഈല്‍ ബന്ധം വഷളാകാനുള്ള കാരണമായതായി കോസിന്‍ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയെയെക്കുറിച്ച് വ്യക്തമായ ഒരു നിര്‍ദേശം നല്‍കുന്നതില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടതും ഇവര്‍ ഇടയാനുളള കാരണമായി കോസിന്‍ കുറിപ്പില്‍ എടുത്തു പറയുന്നു. 

അതിനിടെ, ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്.  ആക്രമണത്തില്‍ ഇന്നലെ മാത്രം കുഞ്ഞുങ്ങള്‍ ഉള്‍പെടെ 28 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് ചെറുത്ത് നില്‍പ്പില്‍ 7 സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Thousands rally in Tel Aviv urging the Israeli government to secure a deal with Hamas for hostage release and end the ongoing Gaza war, as criticism mounts against Prime Minister Netanyahu's leadership and handling of the crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു; മൊഴിയില്‍ ഉറച്ച നിലപാട് 

Kerala
  •  3 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  3 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  3 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  3 days ago
No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  3 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  3 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  3 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  4 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  4 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  4 days ago