HOME
DETAILS

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

  
May 12, 2025 | 5:19 PM

Former Indian Player Praises Virat Kohli Performance in Cricket

ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജൂണിലും ഓഗസ്റ്റിലുമായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായിട്ടാണ് കോഹ്‌ലിയുടെ ഈ വിരമിക്കൽ പ്രഖ്യാപനം. ഇപ്പോൾ വിരാട് കൊഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ലാൽ ചന്ദ് രജ്പുത്.  

''വിരാട് കോഹ്‌ലി ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് ഞാൻ പറയും. അദ്ദേഹം ചെയ്‌സ് ചെയ്ത് വിജയിച്ച മത്സരങ്ങളുടെ എണ്ണം നോക്കുമ്പോൾ അത് അതിശയകരമാണ്. രണ്ട് ഫോർമാറ്റുകളിലും അദ്ദേഹം 75ൽ കൂടുതൽ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ നോക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കറിനല്ലാതെ മറ്റൊരു താരത്തിനും ഇതിന്റെ അടുത്തെത്താൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു'' ലാൽ ചന്ദ് രജ്പുത് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 

2025-05-1222:05:94.suprabhaatham-news.png
 

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു . സമീപകാലങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ അത്ര മികച്ച  പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. ജൂണിലും ഓഗസ്റ്റിലുമായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. രോഹിത്തിന് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുക ആരാണെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. ജസ്പ്രീത് ബുംറ, ശുഭ്മൻ ഗിൽ എന്നിവരുടെ പേരുകളാണ് അടുത്ത ക്യാപ്റ്റനാവാൻ സാധ്യതയിൽ മുൻപന്തിയിൽ ഉള്ളത്. 

Former Indian Player Praises Virat Kohli Performance in Cricket 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 days ago
No Image

3.5 ലക്ഷം ദിർഹം മുടക്കി മോഡിഫൈ ചെയ്ത കാറുമായി അഭ്യാസം; ദുബൈയിൽ യുവ റേസറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാലം​ഗ കുടുംബം

uae
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

Kerala
  •  2 days ago
No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  2 days ago
No Image

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

Kerala
  •  2 days ago
No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  2 days ago
No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  2 days ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  2 days ago