HOME
DETAILS

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

  
amjadh ali
May 12 2025 | 17:05 PM

Despair in the heat of war Social media death threats targeting Vikram Misri

 

രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറിയും ഉന്നത നയതന്ത്രജ്ഞനുമായ വിക്രം മിസ്രിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. ഇന്ത്യ-പാകിസ്ഥാൻ തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യയും അധിക്ഷേപവും ആരംഭിച്ചത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധ അടിസ്ഥാന സാഹചര്യം ഇല്ലാതാകുമ്പോൾ എന്തിനാണ് ഒരു വ്യക്തി ക്രൂശിക്കപ്പെടുന്നത്, യഥാർത്ഥത്തിൽ വെടി നിർത്തൽ പലരെയും വേദനിപ്പിച്ചു എന്ന് തന്നെ വേണം പറയാൻ, അത്രത്തോളമുണ്ട് സോഷ്യൽ മീഡിയയിൽ വിക്രം മിസ്റിക്ക് നേരെ നടക്കുന്ന ആക്രോശങ്ങൾ.

ആരാണ് വിക്രം മിസ്രി?
1964 നവംബർ 7-ന് കശ്മീരിലെ ശ്രീനഗറിൽ ജനിച്ച വിക്രം മിസ്രി, ഇന്ത്യൻ ഫോറിൻ സർവീസിലെ (IFS) 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ നിന്നുള്ള അദ്ദേഹം, ശ്രീനഗർ, ഉധംപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് ബിരുദവും ജംഷെദ്പൂരിലെ XLRI-ൽ നിന്ന് MBA ബിരുദവും നേടിയിട്ടുണ്ട്.

പ്രധാനമന്ത്രിമാരായ ഐ.കെ. ഗുജ്റാൾ, ഡോ. മൻമോഹൻ സിംഗ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള മിസ്രി, സ്പെയിൻ, മ്യാൻമർ, ചൈന എന്നിവിടങ്ങളിൽ ഇന്ത്യയുടെ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്. 2020-2021 കാലഘട്ടത്തിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷ സമയത്ത് ചൈനയുമായുള്ള നിർണായക ചർച്ചകളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസറായും പ്രവർത്തിച്ച ശേഷമാണ് 2024 ജൂലൈ 15-ന് അദ്ദേഹം ഇന്ത്യയുടെ 35-ാമത് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. നയതന്ത്ര രംഗത്ത് സൂക്ഷ്മമായ പരിചയസമ്പന്നതയുണ്ട് വിക്രം മിസ്രിക്ക്.

മെയ് 10-ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ധാരണയായ വാർത്ത ലോകത്തെ അറിയിച്ചത് വിക്രം മിസ്രിയാണ്. നാല് ദിവസത്തോളം നീണ്ട ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും സൈനിക ഓപ്പറേഷൻ ഡയറക്ടർ ജനറൽമാർ (DGMO) ചർച്ച ചെയ്ത  തീരുമാനമെടുത്തത്.

എന്നാൽ, ഈ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മിസ്രിക്ക് നേരെ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് 'എക്സ്' (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. "രാജ്യദ്രോഹി", "ചതിയൻ", "നാണക്കേട്" എന്ന ലേബലുകളിൽ അധിക്ഷേപിക്കപ്പെടാൻ കാരണമായത് വെടി നിർത്തൽ തീരുമാനം ഔദ്യോഗികമായി പുറത്തറിയിച്ചതായിരുന്നു. തന്റെ കുടുംബത്തിലേക്ക് പോലും ഇടിച്ചു കയറി വന്ന ആക്രമണങ്ങൾക്കൊടുവിൽ മിസ്രിക്ക് തന്റെ സോഷ്യൽ മീഡിയക്ക് പൂട്ടിടേണ്ടി വന്നു. അഥവാ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിക്ക് സോഷ്യൽ മീഡിയയിലെ ആക്രമണം കാരണം തന്റെ അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കേണ്ടി വന്നു.

തന്റെ മകൾ ഡിഡോൺ മിസ്രിക്കും ഈ ആക്രമണങ്ങളിൽ നിന്ന് രക്ഷയുണ്ടായില്ല. മകളുടെ വ്യക്തിപരമായ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടു. മ്യാൻമറിലെ റോഹിംഗ്യ അഭയാർത്ഥികൾക്ക് നിയമസഹായം നൽകിയതിനെ "രാജ്യവിരുദ്ധ പ്രവർത്തനം" എന്ന് ചിത്രീകരിച്ചും പ്രചാരണങ്ങൾ നടന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ബിജെപിയുമായി ബന്ധമുള്ള ചില അക്കൗണ്ടുകളാണെന്നും വലതുപക്ഷ ഗ്രൂപ്പുകളാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

2025-05-1222:05:66.suprabhaatham-news.png
x-ൽ പങ്കുവെച്ച ഒരു പോസ്റ്റ്
 

"വിക്രം മിസ്രിയുടെ മകൾ രാജ്യവിരുദ്ധ മാധ്യമങ്ങൾക്ക് വേണ്ടി എഴുതുന്നു, റോഹിംഗ്യകൾക്ക് നിയമസഹായം നൽകുന്നു. ഇത് ഹിന്ദുക്കൾക്കും ഇന്ത്യയ്ക്കും എതിരായ ദ്രോഹമാണ്." (ഒരു അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ്). 

"വിക്രം മിസ്രി പാകിസ്ഥാന് മുന്നിൽ മുട്ടുമടക്കി, ഇന്ത്യയുടെ സൈനിക നേട്ടങ്ങൾ കളഞ്ഞുകുളിച്ചു. ഇയാളുടെ മകൾ വിദേശത്ത് പഠിക്കുന്നു, ഇന്ത്യയെ വഞ്ചിക്കുന്നു." (ഈ പോസ്റ്റിനൊപ്പം മിസ്രിയുടെ പഴയ കുടുംബ ചിത്രവും പ്രചരിപ്പിച്ചു). 

2025-05-1222:05:06.suprabhaatham-news.png
x-ൽ പങ്കുവെച്ച ഒരു പോസ്റ്റ്
 

ഒരു രാജ്യത്തിലെ പ്രഥമ വ്യക്തിയായ ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയ വഴി നേരിടേണ്ടി വന്ന ദയനീയതയാണിത്. തീരുന്നില്ല, കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറി, സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ ഒരു യുദ്ധത്തിനു വേണ്ടി എത്ര മനുഷ്യർ കൊതിച്ചിരുന്നുവെന്ന് വ്യക്തം. 

2025-05-1222:05:70.suprabhaatham-news.png
x-ൽ പങ്കുവെച്ച ഒരു പോസ്റ്റ്

മിസ്രിയുടെ മകൾ ഡിഡോൺ ലണ്ടനിലെ ഒരു നിയമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വതന്ത്ര നിയമവിദഗ്ധയാണ്. മ്യാൻമറിൽ അഭയാർത്ഥികൾക്ക് നിയമസഹായം നൽകിയതിൻ്റെ പേരിലാണ് അവർ ആക്രമിക്കപ്പെട്ടത്. ഇത് ഒരു വ്യക്തിയുടെ തൊഴിൽപരമായ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതിൻ്റെ ഭീകരമായ ഉദാഹരണമാണ്. മകളുടെ ഫോൺ നമ്പർ പരസ്യപ്പെടുത്തിയത് സ്വകാര്യതയെ ഹനിക്കുക മാത്രമല്ല, അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്തു.


സോഷ്യൽ മീഡിയയിലെ ഈ വിദ്വേഷ പ്രചാരണം, പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെയുള്ള വർദ്ധിച്ചുവരുന്ന ശത്രുതാ മനോഭാവമാണെന്നു പറഞ്ഞു തള്ളാനാകില്ല, സമാധാനങ്ങൾക്കപ്പുറം യുദ്ധത്തെ കൊതിക്കുന്ന തീവ്ര മതവാദികളുടെ രോഷമാണ്, അല്ലെങ്കിൽ യുദ്ധമെന്നത് ഏതോ ഹോളിവുഡ് മൂവി പോലെ ത്രില്ലിംഗ് എന്ന് കരുതുന്ന ഒരു പറ്റം വലുതപക്ഷ മണ്ടൻ ചിന്തകളുമാണ്.

വിക്രം മിസ്രിയും കുടുംബവും നേരിടുന്ന സൈബർ ആക്രമണങ്ങൾ ഇന്ത്യൻ പൊതുസേവന മേഖലയിലെ ഗുരുതരമായ പ്രശ്നമാണ്. ഒരു നയതന്ത്രജ്ഞന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ വ്യക്തിപരമായ ആക്രമണങ്ങളാക്കി മാറ്റുന്നത് ഭരണസംവിധാനത്തിൻ്റെ അന്തസ്സിനെയാണ് കളങ്കപ്പെടുത്തുന്നത്. മിസ്രിക്ക് ലഭിച്ച വ്യാപകമായ പിന്തുണ അദ്ദേഹത്തിൻ്റെ സേവനത്തിനുള്ള അംഗീകാരമാണെങ്കിലും, സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണത്തിൻ്റെ അഭാവം ഈ പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ശക്തമായ നിയമനടപടികൾ ആവശ്യമാണ്. പൊതുസേവനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് മാന്യതയും സുരക്ഷയും ഉറപ്പാക്കേണ്ടത് ഏതൊരു ജനാധിപത്യ സമൂഹത്തിൻ്റെയും അടിസ്ഥാന ഉത്തരവാദിത്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ പ്രസിഡന്റ്‌ ഖത്തറിൽ, സ്വീകരിച്ച് അമീർ 

qatar
  •  15 hours ago
No Image

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  15 hours ago
No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  15 hours ago
No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  16 hours ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  16 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  16 hours ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  17 hours ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  18 hours ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  18 hours ago
No Image

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

International
  •  19 hours ago