HOME
DETAILS

തിരുവനന്തപുരത്ത് ഡ്രോൺ നിയന്ത്രണം ശക്തം;വിമാനത്താവളത്തിന്‍റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ

  
Web Desk
May 11 2025 | 14:05 PM

Drone Usage Banned Near Thiruvananthapuram Airport 3-Km Radius Declared Red Zone

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് വിലക്കിയതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഈ മേഖല ഇനി റെഡ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് കുറ്റകരമായ നടപടി ആയിരിക്കും, കർശന നിയമ നടപടികൾക്ക് ആമുഖമാകുമെന്നും കമ്മീഷണർ പറഞ്ഞു.

ഡ്രോൺ നിരോധനം പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന കേന്ദ്രങ്ങൾ:

രാജ്ഭവൻ

കേരള നിയമസഭ

മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ഔദ്യോഗിക വസതികൾ

ഗവൺമെൻറ് സെക്രട്ടറിയേറ്റ്

വിഴിഞ്ഞം ഹാർബർ

വി.എസ്.എസ്.സി / ഐ.എസ്.ആർ.ഒ തുമ്പ

ഐ.എസ്.ആർ.ഒ ഇന്റർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്

എൽ.പി.എസ്.സി / ഐ.എസ്.ആർ.ഒ വലിയമല

തിരുവനന്തപുരത്തെ ഡൊമെസ്റ്റിക്, ഇന്റർനാഷണൽ എയർപോർട്ടുകൾ

സതേൺ എയർ കമാൻഡ് ആക്കുളം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം

ടെക്നോപാർക്ക് ഫേസ് 1, 2, 3

റഡാർ സ്റ്റേഷൻ മൂക്കുന്നിമല

തമ്പാനൂർ ബസ് സ്റ്റാൻഡ്

മിലിറ്ററി ക്യാമ്പ് പാങ്ങോട്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ജഗതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം

ഉപരോധിച്ചിട്ടുള്ള ഈ മേഖലകളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പറത്തുന്നത് അത്രയും തന്നെ ഗൗരവത്തോടെ പരിഗണിക്കും. ഈ നിയമം സംസ്ഥാനത്ത് നിലവിൽ വരുന്ന ഡ്രോൺ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമാണ്.

മറ്റ് സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നണ്ടെങ്കിൽ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് കണ്ടെത്തിയാൽ, കുറ്റവാളിക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.ജനം ജാഗ്രത പാലിക്കണം, നിയമ ലംഘനം ഗുരുതരമാണ് – അതാണ് അധികൃതരുടെ പ്രധാന സന്ദേശം.

Security has been tightened in Thiruvananthapuram as a 3-kilometer radius around the airport has been declared a red zone. The city police commissioner announced a strict ban on flying drones in this area and around key government and defense locations. Drone operations elsewhere require prior permission, and violations will invite strict legal action.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  14 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

National
  •  14 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി

National
  •  14 hours ago
No Image

അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം

National
  •  14 hours ago
No Image

തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ

Football
  •  14 hours ago
No Image

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ

National
  •  15 hours ago
No Image

രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും 

Cricket
  •  15 hours ago
No Image

തിഹാർ ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ; തഹാവുർ റാണ, ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ തടവുകാർ നിരീക്ഷണത്തിൽ

National
  •  15 hours ago
No Image

ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം

Kerala
  •  15 hours ago
No Image

നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

crime
  •  15 hours ago