HOME
DETAILS

20 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത മദ്റസകളുടെ എണ്ണം 10,992 ആയി

  
May 12 2025 | 11:05 AM

20 more madrasas approved total number of madrasas reaches 10992

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 20 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10,992 ആയി.

നൂറുല്‍ ഉലൂം മദ്റസ അവലഹള്ളി (ബാംഗ്ലൂര്‍), ബദ്രിയ്യ മദ്റസ - ഉപ്പള ഹിദായത്ത് ബസാര്‍ (കാസര്‍ഗോഡ്), നഹ്ജുല്‍ ഹുദാ മദ്റസ - മൂസ മസ്ജിദ് നഗര്‍, പെരുവളത്ത് പറമ്പ്, ഹയാത്തുല്‍ ഇസ്ലാം മദ്റസ - കൊളത്തൂര്‍, കൂനം, നവാളൂര്‍ മുസ്ലിം എല്‍.പി സ്കൂള്‍ മദ്റസ - മേനപ്രം, കീഴ്മാടം (കണ്ണൂര്‍), ലത്തീഫുല്‍ ഇസ്ലാം മദ്റസ - മാങ്കാവ്, റഫീഖുല്‍ ഇസ്ലാം സഭ സ്കൂള്‍ മദ്റസ - കിണാശ്ശേരി (കോഴിക്കോട്), ദാറുല്‍ ഹികം മദ്റസ - വാദി റഹ്മ, ജവാന്‍ കോളനി, എം.ഇ.എസ് സ്കൂള്‍ മദ്റസ - കണ്ണമംഗലം, വേങ്ങര, നൂറുല്‍ ഹുദാ മദ്റസ - നോര്‍ത്ത് കീഴുപറമ്പ്, മുനവ്വിറുല്‍ ഇസ്ലാം മദ്റസ - താഴെക്കോട്, മാരാമ്പറ്റകുന്ന് (മലപ്പുറം), താജുല്‍ ഇസ്ലാം മദ്റസ ബ്രാഞ്ച് - പൈലിപ്പുറം, മദ്റസത്തുല്‍ ഇഹ്സാന്‍ - കാട്ടുങ്ങല്‍ കയറ്റം, തൃക്കടീരി, അലിഫ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂള്‍ മദ്റസ പെരിങ്കന്നൂര്‍ (പാലക്കാട്), മദ്റസ ശാഹ് ഖലീലുല്ലാഹ് - മയാബന്ദര്‍ (നോര്‍ത്ത് അന്തമാന്‍),  റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് - അബൂദാബി, അല്‍ഫലാഹ് മദ്റസ - അബൂദാബി, അല്‍ഹിക്മ മദ്റസ - ശഹാമ, അബൂദാബി, ശംസുല്‍ ഉലമാ മദ്റസ(റ) - മുസഫ ഷാബിയ -9, ഇമാം ശാഫിഈ മദ്റസ - അബൂദാബി (യു.എ.ഇ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കോടക് സംസാരിച്ചു.

20 more madrasas approved total number of madrasas reaches 10992



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

National
  •  11 hours ago
No Image

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

National
  •  11 hours ago
No Image

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

Cricket
  •  12 hours ago
No Image

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

National
  •  12 hours ago
No Image

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  13 hours ago
No Image

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

Kerala
  •  13 hours ago
No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  13 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  13 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  13 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  14 hours ago