
തോൽവിയിലും തലയുയർത്തി എംബാപ്പെ; തകർത്തെറിഞ്ഞത് 32 വർഷത്തെ റെക്കോർഡ്

മാഡ്രിഡ്: കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെതിരെ ബാഴ്സലോണ ആവേശകരമായ വിജയം സ്വന്തമാക്കിയിരിക്കുന്നു.റയലിൻറെ തട്ടകമായ സാൻറിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. മത്സരം പരാജയപ്പെട്ടെങ്കിലും റയലിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഹാട്രിക് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഈ ഹാട്രിക്കോടെ റയലിനൊപ്പം അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാനും എംബാപ്പെക്ക് സാധിച്ചു. 39 ഗോളുകളാണ് ഈ സീസണിൽ ഫ്രഞ്ച് താരം നേടിയിട്ടുള്ളത്. 37 ഗോളുകൾ നേടിയ ഇവാൻ സൊമറാനോയെ മറികടന്നാണ് എംബാപ്പെ ഈ നേട്ടം കൈവരിച്ചത്. 1992-93 സീസണിൽ ആണ് താരം 37 ഗോളുകൾ സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യ 15 മിനിറ്റിനിടെ രണ്ട് ഗോൾ നേടിയ ശേഷമായിരുന്നു റയലിന്റെ പരാജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ബാഴ്സ ഗോൾ കീപ്പർ ഷെസ്നിയുടെ ഫൗളിൽ നിന്ന് ലഭിച്ച പെനൽറ്റിയിലൂടെ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ഒമ്പത് മിനിറ്റുകൾക്ക് ശേഷം വിനീഷ്യസ് ജൂനിയറിന്റെ പാസ് ഗോളാക്കി മാറ്റി എംബാപ്പെ റയലിന് 2-0 ന്റെ ലീഡ് നൽകി.
എന്നാൽ പത്തൊമ്പാതാം മിനിറ്റിൽ ബാഴ്സ ആദ്യ ഗോൾ നേടി. ഫെറാൻ ടോറസിൻറെ കോർണർ കിക്കിൽ നിന്ന് എറിക് ഗാർഷ്യയാണ് ബാഴ്സക്കായി ആദ്യ ഗോൾ നേടിയത്. പിന്നീട് ആക്രമിച്ച് കളിച്ച ബാഴ്സ 32ാം മിനിറ്റിൽ സമനില ഗോൾ നേടി. ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ ലാമീൻ യമാലാണ് ബാഴ്സക്കായി സമനില നേടിയത്. രണ്ട് മിനിറ്റിനകം ബാഴ്സ ലീഡെടുത്തു. പെഡ്രിയുടെ പാസിൽ നിന്ന് റാഫീഞ്ഞയാണ് ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്. ഇടവേളക്ക് പിരിയുന്നതിനു മുമ്പ് 45ാം മിനിറ്റിൽ ബാഴ്സയെ 4-2 ന് മുന്നിലെത്തിച്ചു. ഉണർന്നു കളിച്ച റയൽ 70-ാം മിനിറ്റിൽ എംബാപ്പെയിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും മത്സരഫലം മാറ്റി മറിക്കാനായില്ല.
ലാലിഗയിൽ മൂന്ന് കളി ബാക്കി നിൽക്കേ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയൻറ് മുന്നിലാണ് ബാഴ്സലോണ. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരു വിജയം നേടിയാൽ ബാഴ്സക്ക് കിരീടം സ്വന്തമാക്കാം.
kylian mbappe break 33 year old record for real madrid in la liga
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം
National
• 20 hours ago
നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്
Kerala
• 20 hours ago
ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ
uae
• 20 hours ago
കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു
Kerala
• 20 hours ago
ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം
National
• 21 hours ago
30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ
Kerala
• 21 hours ago
കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്
Kuwait
• a day ago
വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ
National
• a day ago
ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ
Saudi-arabia
• a day ago
സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers
uae
• a day ago
ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ
auto-mobile
• a day ago
ആക്സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി
National
• a day ago
സ്കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും
Kerala
• a day ago
നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ
Kerala
• a day ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• a day ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• a day ago
കോഹ്ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ
Cricket
• a day ago
ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ്
Kerala
• a day ago
തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍
Kerala
• a day ago
വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി
National
• a day ago