HOME
DETAILS

ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്

  
Web Desk
May 11 2025 | 14:05 PM

Trump Set to Accept Luxury Gift from Qatar Heres What Awaits Him

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപ് ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനം സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വിദേശ സര്‍ക്കാരില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വിലപ്പെട്ട സമ്മാനമായിരിക്കാം ഇത്.

ട്രംപ് തന്റെ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി അടുത്ത ആഴ്ച ഖത്തര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ സമ്മാനത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2025-05-1122:05:25.suprabhaatham-news.png
 
 

സമ്മാനം നിയമപരമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള എബിസിയുടെ ചോദ്യത്തോട് വൈറ്റ് ഹൗസും നീതിന്യായ വകുപ്പും പ്രതികരിച്ചിട്ടില്ല. ഖത്തര്‍ എംബസി വക്താവും സമാന ചോദ്യത്തോട്  പ്രതികരിച്ചില്ലെന്ന് എബിസി പറഞ്ഞു.

ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് ഉടമസ്ഥാവകാശം കൈമാറുന്നിടത്തോളം കാലം വിമാനം സംഭാവന ചെയ്യുന്നത് 'നിയമപരമായി അനുവദനീയമാണ്' എന്ന നിഗമനത്തിലാണ് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാറിംഗ്ടണും. 

തുടര്‍ന്ന് 2029 ജനുവരി 1-ന് മുമ്പ് വിമാനം ട്രംപ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അതിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുഎസ് വ്യോമസേന വഹിക്കുമെന്നും വൃത്തങ്ങള്‍ എബിസി ന്യൂസിനോട് പറഞ്ഞു.

വ്യോമയാന മേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, ട്രംപിന് അവകാശമായി ലഭിക്കുന്ന വിമാനത്തിന്റെ ഏകദേശ മൂല്യം ഏകദേശം 400 മില്യണ്‍ ഡോളറായിരിക്കും.

ട്രംപിന്റെ ഗള്‍ഫ്‌ സന്ദര്‍ശനം

അടുത്തയാഴ്ചയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് പര്യടനം. സഊദി ബറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ആണ് യുഎസ് പ്രസിഡൻ്റ് സന്ദർശിക്കുന്നത്. ഗസ്സ ഉൾപ്പെടെ പശ്ചിമേഷ്യയിൽ കത്തുന്ന ധാരാളം വിഷയങ്ങൾ ഉണ്ടായിരിക്കെ, ട്രംപിന്റെ സന്ദ്രശനത്തിന് മുന്നോടിയായി ഞെട്ടിക്കുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പൊൾ പുറത്തുവരുന്നത്. ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും, ഗസ്സയിൽ എത്രയും വേഗം വെടിനിർത്തണം, ഹമാസിനെ നിരായുധീകരിക്കണം എന്ന വ്യവസ്ഥ പാടില്ല തുടങ്ങിയ നിലപാടുകൾ ട്രംപ് സ്വീകരിക്കുന്നതായാണ് സൂചന.  ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശന വേളയിൽ സൗദി അറേബ്യ ഗൾഫ്-യുഎസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഫലസ്തീൻ രാഷ്ട്രത്തെയും യുഎസ്-സൗദി ആണവ സഹകരണത്തെയും കുറിച്ചും സന്ദർശനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

2025-05-1122:05:64.suprabhaatham-news.png
 
 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ സന്ദർശനം കൂടി ആണിത്. ട്രംപിന്റെ യാത്രയ്ക്ക് മുമ്പ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് കഴിഞ്ഞദിവസം സൗദി അറേബ്യ സന്ദർശിച്ചു. സൗദികളുമായുള്ള സിവിൽ ആണവ സഹകരണത്തിൽ ഈ വർഷം ലോകത്തിന് അർത്ഥവത്തായ സംഭവവികാസങ്ങൾ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പ്രധാന പ്രഖ്യാപനങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആണവ വിദഗ്ധർ പറയുന്നു. ചെറിയ നടപടികൾ പോലും ഒരു സന്ദേശം അയയ്ക്കുമെന്ന് വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് വിദഗ്ദ്ധനായ ജോൺ ആൾട്ടർമാൻ എപിയോട് പറഞ്ഞു.

U.S. President Donald Trump is expected to accept a lavish gift from Qatar, sparking intrigue and discussions about diplomatic gestures and political symbolism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  13 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  13 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  13 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  14 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

National
  •  14 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി

National
  •  14 hours ago
No Image

അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം

National
  •  14 hours ago
No Image

തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ

Football
  •  14 hours ago
No Image

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ

National
  •  15 hours ago
No Image

രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും 

Cricket
  •  15 hours ago