HOME
DETAILS

പുതിയ കെ.പി.സി.സി നേതൃത്വം ഇന്ന് ചുമതലയേൽക്കും

  
May 12 2025 | 01:05 AM

New KPCC leadership to take charge today

തിരുവനന്തപുരം: നിയുക്ത കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ,  വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് , എ.പി അനില്‍കുമാര്‍ , ഷാഫി പറമ്പില്‍, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന  ചടങ്ങ് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. സ്ഥാനമൊഴിയുന്ന കെ.സുധാകരൻ യോഗത്തിൽ അധ്യക്ഷനാകും.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി സെക്രട്ടറിമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാവിലെ  നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെ നിയുക്ത കെ.പി.സി.സി അധ്യക്ഷനും വര്‍ക്കിങ് പ്രഡിസന്റുമാരും സന്ദര്‍ശിക്കും.  ഇന്നലെ  സണ്ണി ജോസഫ് ,  പി.സി വിഷ്ണുനാഥ് , എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ കൊല്ലത്ത് ആര്‍.ശങ്കറിന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  a day ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  a day ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  a day ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  a day ago