
Jobs in Qatar: ബിരുദമുണ്ടോ? സ്വകാര്യ മേഖലയില്‍ ജോലി നോക്കുന്നോ? എങ്കില്‍ നിങ്ങള്‍ക്കായി 'ഔഖൂല്‍' പ്ലാറ്റ്‌ഫോമുമായി തൊഴില്‍ മന്ത്രാലയം

ദോഹ: സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് നിയമന പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനായി ഡിജിറ്റല്‍ സംരംഭമായ 'ഔഖൂല്‍' പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും യുവ പ്രതിഭകളെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കായി 'ഔഖൂല്‍' പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്.
ഗൂഗിള്‍ ക്ലൗഡ്, മനായ് ഇന്‍ഫോടെക് എന്നിവയുമായി സഹകരിച്ചാണ് 'ഔഖൂല്‍' പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. പ്രോഗ്രാമുകളിലും സംരംഭങ്ങളിലും കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണിതെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യമേഖലയിലാണ് പ്രധാനമായും 'ഔഖൂല്‍' ശ്രദ്ധ കേന്ദ്രീകരിക്കുക. യോഗ്യതയുള്ള പ്രവാസികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഒപ്പം പ്രാദേശിക തൊഴില്‍ വിപണിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതും ലക്ഷ്യമാണ്.
'ഔഖൂല്‍' പ്ലാറ്റ്‌ഫോമില്‍ സ്വകാര്യ കമ്പനികള്‍ക്ക് ജോലി ഒഴിവുകള്‍ PDF ആയി അപ്‌ലോഡ് ചെയ്യാനോ പ്ലാറ്റ്‌ഫോമില്‍ നേരിട്ട് സൃഷ്ടിക്കാനോ കഴിയും. ആവശ്യാനുസരണം കൃത്യവും ഇഷ്ടാനുസൃതവുമായ ജോലി വിവരണങ്ങള്‍ തയ്യാറാക്കുന്നതിന് തൊഴിലുടമകളെ സഹായിക്കുന്ന എഐ ചാറ്റ്‌ബോട്ട് ആണ് അതിലെ പ്രധാന സവിശേഷത.
സംഭാഷണ വര്‍ക്ക്ഫ്‌ലോയിലൂടെ ഉപയോക്താക്കളെ ഇടപഴകുന്നതിന് എഐ ചാറ്റ്‌ബോട്ട് വിപുലമായ ഭാഷാ പ്രോസസ്സിംഗ് ഉപയോഗിക്കുന്നു. തത്സമയ ഫീഡ്ബാക്കും ഉറപ്പാക്കുന്നു. ഈ പ്രവര്‍ത്തനം തൊഴിലുടമകളുടെ സമയം ലാഭിക്കുകയും ആവശ്യമായ ജീവനക്കാരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇത് റിക്രൂട്ട്‌മെന്റ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും എളുപ്പത്തിലും ആക്കുന്നു.
ഖത്തറിലെ യൂണിവേഴ്‌സിറ്റി ബിരുദധാരികളെ സ്വകാര്യ മേഖലയിലെ തൊഴിലുകളുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തെ നിര്‍ണായക നിമിഷം എന്നാണ് തൊഴില്‍ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹമദ് ദല്‍മൂക്ക് വിശേഷിപ്പിച്ചത്.
സിഗ്‌നേച്ചറി ഓതറൈസേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (PRO) കാര്‍ഡ് ഉപയോഗിച്ച് തൗഖൂല്‍ നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം (NAS) വഴി സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാന്‍ കഴിയും.
യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍മ്മിക്കാനും അനുവദിക്കുന്ന ഇതിന്റെ രണ്ടാം ഘട്ടം ഉടന്‍ പ്രഖ്യാപിക്കും. പ്ലാറ്റ്‌ഫോമുമായി ഔപചാരിക ബന്ധങ്ങള്‍ സ്ഥാപിച്ച ഖത്തരി സര്‍വകലാശാലകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇതിന് കഴിയൂ.
Website: https://www.mol.gov.qa/En/mediacenter/Pages/NewsDetails.aspx?itemid=441
Qatar launches phase one of Ouqoul platform to facilitate pvt-sector employment for graduates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 12 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 12 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്
Kerala
• 12 hours ago
പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി
National
• 13 hours ago
ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
National
• 13 hours ago
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി
National
• 13 hours ago
അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം
National
• 13 hours ago
തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ
Football
• 13 hours ago
വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ
National
• 14 hours ago
രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും
Cricket
• 14 hours ago
ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം
Kerala
• 14 hours ago
നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
crime
• 14 hours ago
റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്
Football
• 14 hours ago
ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
oman
• 14 hours ago
പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ
National
• 15 hours ago
ടെസ്റ്റിൽ കോഹ്ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?
Cricket
• 15 hours ago
ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
National
• 16 hours ago
വാഹനം കടന്നുപോകുന്നതിനിടെ തര്‍ക്കം; റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്നു
uae
• 16 hours ago
കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു
Kerala
• 15 hours ago
പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 15 hours ago
ഒരാൾക്ക് പിഴച്ചാലും മറ്റൊരാൾ ലക്ഷ്യം കാണും; ഇന്ത്യയുടെ വ്യോമ പ്രതിരോധ കോട്ട ലില്ലി-തോംസൺ ജോഡിയെ പോലെ
National
• 15 hours ago