
കൊലപ്പെടുത്തിയത് മാതാപിതാക്കളുൾപ്പെടെ നാല് പേരെ; നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി പറയും. മുൻപ് രണ്ടു തവണ കേസിന്റെ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. തന്നെ വെറും പ്ലസ്ടുകാരനായും തൊഴില്‍ രഹിതനായും കാണുകയും അതിനെ ചൊല്ലി വീട്ടില്‍ തന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത കുടുംബത്തോടുളള അടങ്ങാത്ത പകയാണ് പ്രതിയായ കേദൽ ജിൻസൻ രാജ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വെട്ടികൊലപ്പെടുത്തുന്നതിലേക്കും, പിന്നീട് മൃതദേഹങ്ങൾ ചുട്ടെരിക്കുന്നതിലേക്കും നയിച്ചത്. അച്ഛൻ പ്രൊഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിരാണ് കേദലിന്റെ ക്രൂരതക്കിരയായത്. പ്രതിക്കതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2017 ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം. ക്ലിഫ് ഹൗസിനു അടുത്തുള്ള വീടുകളിലൊന്നില്‍ തീപിടിച്ചുവെന്ന ഫോണ്‍ സന്ദേശമാണ് പൊലിസിനും ഫയര്‍ഫോഴ്‌സിനും ലഭിച്ചത്. ബെയിന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നാലെ പൊലിസും ഫയര്‍ഫോഴ്‌സും. പ്രഫ. രാജാ തങ്കത്തിന്റെ വീട്ടിലെ വാതില്‍ പൊളിച്ച് അകത്തുകടന്ന നാട്ടുകാരും പൊലിസും കേരളത്തെ ഞെട്ടിച്ച കൊലപാതകമെന്ന കൊടുക്രൂരതയുടെ സാക്ഷികളുമാവുകയായിരുന്നു.
കത്തിക്കരിഞ്ഞതും പുഴുവരിച്ചതുമായ മൃതദേഹങ്ങള്‍. നടുക്കുന്നതായിരുന്നു കാഴ്ചകള്‍. മരിച്ചിരിക്കുന്നത് രാജാ തങ്കവും ഭാര്യയും മകളും ബന്ധുവുമാണ്. മകനെ അവിടെയെങ്ങും കാണുന്നുമില്ല. പൊലിസ് അനുമാനിച്ചത് ഇയാളാണ് കൊല നടത്തിയതെന്നാണ്. എന്നാല്‍ കൊലനടത്തിയ ശേഷം ചെന്നൈയില്‍ ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ ഒരാഴ്ചയ്ക്കകം തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ പൊലിസിന്റെ മുന്നില്‍ തന്നെ പെടുന്നു. അറസ്റ്റ് ചെയ്ത പൊലിസ് എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം കേട്ട കേരളത്തിന് ഭീതിയും കൗതുകവുമായിരുന്നു അവന്റെ മറുപടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നായിരുന്നു ഇയാള്‍ പൊലിസിനോട് പറഞ്ഞ മറുപടി. തുടക്കത്തില്‍ ഇവന്‍ പറയുന്നതൊന്നും പൊലിസിനും മനസിലായില്ല. അതുകൊണ്ട് പൊലിസ് മനശ്ശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മരണശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വര്‍ഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമെന്നായിരുന്നു അവന്‍ പറഞ്ഞത്. അതിനാണ് അവരെ കൊന്നത്.
ഇതായിരുന്നു കേഡല്‍ മനശ്ശസ്ത്രജ്ഞര്‍ക്ക് നല്‍കിയ മറുപടി. ആദ്യം അമ്മയെയായിരുന്നു കൊന്നതെന്നും കേഡല്‍. ഉച്ചയ്ക്ക് കംപ്യൂട്ടറില്‍ താന്‍ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ചു തരാമെന്ന് പറഞ്ഞ് അവന്‍ തന്റെ മുകളിലത്തെ മുറിയിലേക്ക അമ്മയെ കൂട്ടിക്കൊണ്ടു പോയി. കംപ്യൂട്ടര്‍ ടേബിളിനു മുന്നിലിരുത്തിയ അമ്മയെ മഴുവെടുത്ത് വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം വലിച്ചെടുത്ത് മുകളിലെ ടോയ്‌ലറ്റില്‍ കൊണ്ടുപോയിട്ടു. ഇതുപോലെ അച്ഛനെയും മുകളിലേക്കു വിളിച്ചു.
സമാനരീതിയില്‍ തന്നെ കൊലപ്പെടുത്തി. അതുപോലെ തന്നെ പെങ്ങളെയും വിളിച്ചുവരുത്തി മഴുവിന് വെട്ടിക്കൊലപ്പെടുത്തി. അന്നു തന്നെ രാത്രി കണ്ണു കാണാത്ത 69 വയസുള്ള വല്യമ്മ ലളിതയെയും കൊന്നു. ശേഷം ആ മൃതദേഹങ്ങളോടൊപ്പം മൂന്നു ദിവസം ആ വീട്ടില്‍ താമസിച്ചു. വീട്ടില്‍ ആളുകളുണ്ടെന്ന് കാണിക്കാനായി അഞ്ചുപേര്‍ക്കുള്ള ഫുഡ് ഹോട്ടലീന്ന് വരുത്തിക്കുകയും ചെയ്തു. വേലക്കാരിയോട് എല്ലാവരും ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിനു പോയതാണെന്നും അതുകൊണ്ട് കുറച്ചു ദിവസം ഇങ്ങോട്ട് വരേണ്ടെന്നും പറഞ്ഞു.
മൂന്നു ദിവസത്തിനു ശേഷം രാത്രി അവന്‍ എല്ലാ മൃതദേഹങ്ങളും പെട്രോളൊഴിച്ചു കത്തിച്ചതിനു ശേഷം നാടുവിടുകയും അവന്റെ ശരീരത്തിന്റെ ആകൃതിയില്‍ ഡമ്മി ഉണ്ടാക്കി അവനും മരിച്ചെന്നു കാണിക്കാനായി ആ ബോഡിയും കത്തിച്ചു. പിന്നീടങ്ങോട്ടുള്ള പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കേഡല്‍ മൊഴിമാറ്റി. കുടുംബത്തില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിനു കാരണമെന്നാണ് അവന്‍ പറഞ്ഞത്. ഫിലിപ്പീന്‍സിലും ഓസ്‌ട്രേലിയയിലും പ്ലസ്ടുവിനു ശേഷം തുടര്‍പഠനത്തിനയച്ച കേഡല്‍ കോഴ്‌സ് ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
തന്നെ വെറും പ്ലസ്ടുകാരനായും തൊഴില്‍ രഹിതനായും ആണ് വീട്ടുകാര്‍ കണ്ടത്. എന്നും അതിനെ ചൊല്ലി വീട്ടില്‍ തനിക്ക് അവഗണനയും അപമാനവും നേരിട്ടിരുന്നുവെന്നും പ്രതി. ഈ പകയാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നായിരുന്നു കേഡലിന്റെ മൊഴി. സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമാണ് കേഡലിനെന്ന് മനശ്ശാസ്ത്രജ്ഞരും പറഞ്ഞു.
മാനസിക രോഗി എന്ന നില കണക്കിലെടുത്ത് കേഡലിനെ ജയിലില്‍ അടക്കുകയും അവിടുന്ന് സഹതടവുകാരുടെ ഇടയില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളും അക്രമവും കാരണം ഇയാളെ മെന്റല്‍ ഹോസ്പിറ്റലിലേക്കു മാറ്റുകയും ചെയ്തു. ഇന്നും ഇയാള്‍ കേരളത്തിലെ ഏതൊ മെന്റല്‍ഹോസ്പിറ്റലില്‍ ആണുള്ളത്.
പുറമെ സൗമന്യം ശാന്തനുമായ കേഡല്‍ വളരെ ഇന്‍ട്രോവേര്‍ട്ടാണ്. കേഡല്‍ സമൂഹത്തില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുകളിലത്തെ നിലയില്‍ ഗെയിമിങ്ങിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലും മുഴുകി. വര്‍ഷങ്ങളായി ആ വീട്ടിലുണ്ടായിട്ടും അവനെ അയല്‍വാസികള്‍ക്കോ നാട്ടുകാര്‍ക്കുപോലുമോ അറിയുകയില്ല. എന്നും നീലയും കറുപ്പും ടീഷര്‍ട്ടു മാത്രമേ ധരിക്കുകയുള്ളൂ അവനെന്ന് ആ വീട്ടിലെ വേലക്കാരിയും പറഞ്ഞു.
സമൂഹത്തില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ജീവിക്കുന്നവരാണ് കേഡലിന്റെ കുടുംബം. അപ്പന്‍ പ്രഫസറും അമ്മ ഡോക്ടറും പെങ്ങള്‍ ചൈനയില്‍ നിന്ന് എംബിബിഎസ് പഠനം കഴിഞ്ഞു വന്ന കുട്ടിയുമായിരുന്നു.
The verdict in the Nanthancode mass murder case is expected today from the 6th Additional Sessions Court in Thiruvananthapuram. The case, which shook Kerala's conscience, involves the brutal murder of four family members.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• a day ago
അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• a day ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• a day ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• a day ago
ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• a day ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• a day ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• a day ago
വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
uae
• a day ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• a day ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 2 days ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 2 days ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 2 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 2 days ago
ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 2 days ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)
Kerala
• 2 days ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 2 days ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 2 days ago
നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 2 days ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 2 days ago