വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് സിഎസ്‌സി; വലിയ പെരുന്നാള്‍ അവധി നീട്ടിയെന്നത് അവാസ്തവം
കുവൈത്ത് സിറ്റി: വലിയ പെരുന്നാള്‍ അവധി നീട്ടി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കുവൈത്ത് സിഎസ്‌സി. സാമ്പത്തിക, ഭരണകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സലാഹ് അല്‍സഖാബിയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത്.
ഈദ് അവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് ബ്യൂറോ പുതിയ പ്രസ്താവനയോ നിര്‍ദ്ദേശമോ പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മന്ത്രിമാരുടെ കൗണ്‍സില്‍ എടുത്ത തീരുമാനത്തിന് അനുസൃതമായി അറഫാ ദിനാചരണത്തിന്റെയും ഈദുല്‍ അദ്ഹയുടെയും അവധിക്കാലത്തെ സംബന്ധിച്ച് വിവരിക്കുന്ന അമീരി ദിവാന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ മാത്രമാണ് ഔദ്യോഗികമെന്നും ബാക്കിയുള്ളതെല്ലാം വെറും വ്യാജവാര്‍ത്തകളാണെന്നും അധികൃതര്‍ അറിയിച്ചു.
സിവില്‍ സര്‍വീസ് ബ്യൂറോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുമ്പോഴോ പ്രസിദ്ധീകരിക്കുമ്പോഴോ പൊതുജനങ്ങളും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്ന് അല്‍സഖാബി അഭ്യര്‍ത്ഥിച്ചു. കൃത്യവും പരിശോധിച്ചുറപ്പിച്ചതുമായ പ്രഖ്യാപനങ്ങള്‍ക്കായി ബ്യൂറോയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
അറഫാ ദിനത്തോടും വലിയ പെരുന്നാളിനോടും അനുബന്ധിച്ച് എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും സ്ഥാപനങ്ങളും 2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ 2025 ജൂണ്‍ 8 ഞായറാഴ്ച വരെ അവധിയായിരിക്കും. ജൂണ്‍ 9 തിങ്കളാഴ്ചയും അവധി ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. ഓഫീസുകള്‍ ജൂണ്‍ 10 മുതല്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കും.
Kuwait’s CSC has issued a warning against circulating false information, confirming that reports about an Eid holiday extension are untrue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."