സന്ദർശകർക്ക് ഒരവസരം കൂടി; ഗ്ലോബൽ വില്ലേജ് സീസൺ 29 മെയ് 18 വരെ നീട്ടി
യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്ര ങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരാഴ്ചത്തേക്ക് നീട്ടി. മെയ് 18 വരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.
മെയ് 11 ന് ഗ്ലോബൽ വില്ലേജ് അടച്ചിടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പുതുക്കിയ അറിയിപ്പ് പ്രകാരം മെയ് 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ പുലർച്ചെ 1 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.
സീസൺ അവസാനിക്കുന്നതുവരെ അടുത്തിടെ പ്രഖ്യാപിച്ച ഓഫറുകൾ ലഭ്യമായിരിക്കും.
'കിഡ്സ് ഗോ ഫ്രീ' ഓഫർ: 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാർക്കിൽ സൗജന്യ പ്രവേശനം
'കാർനിവൽ ഓഫർ': കാർനിവൽ മേഖലയിൽ 50 ദിർഹം നൽകി പരിധികളില്ലാെത റൈഡുകൾ ആസ്വദിക്കാം
'ഗോൾഡൻ ബാർ ചലഞ്ച്': ഒരു ബോക്സിൽ നിന്ന് സ്വർണ്ണ ബാർ ഉയർത്തിയാൽ 2,900 ദിർഹം സ്വന്തമാക്കാനുള്ള അവസരം.
സീസൺ അവസാനിക്കുന്നതിനു മുമ്പ്, 250 ഓളം ഡൈനിംഗ് ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരമുണ്ട്. അവയിൽ ചിലത് ഗ്ലോബൽ വില്ലേജിൽ മാത്രമേ ലഭ്യമാകൂ. അടുത്ത വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ ആഘോഷങ്ങളുടെ ഭാഗമായി അതിഗംഭീരമായ കരിമരുന്ന് പ്രകടനങ്ങൾ നടത്തുമെന്ന് ഗ്ലോബൽ വില്ലേജ് അറിയിച്ചു.
അതേസമയം, ഇതാദ്യമായല്ല ഗ്ലോബൽ വില്ലേജ് സീസൺ നീട്ടുന്നത്. കഴിഞ്ഞ വർഷം (സീസൺ 28) ഏപ്രിൽ 28 ന് അവസാനിക്കേണ്ടിയിരുന്ന സീസൺ മെയ് 5 ലേക്ക് നീട്ടിയിരുന്നു. പിന്നീട് ഉയർന്ന ഡിമാൻഡ് കാരണം ഇത് മെയ് 8 വരെ നീട്ടി.
Good news for visitors! Global Village has extended its current season until May 18, giving everyone more time to enjoy its 250+ dining options, thrilling rides, and cultural pavilions. Don’t miss exclusive offers like "Kids Go Free" and the "Golden Bar Challenge" before the season ends. Plan your visit now for a last taste of this world-class entertainment destination!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."