HOME
DETAILS

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

  
May 13 2025 | 15:05 PM

India says no need for third party to resolve Kashmir issue

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യക്ക് തിരികെ നല്‍കണമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഇന്ത്യ. വിദേശ കാര്യ മന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്‌സ്‌വാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ക്കുമുള്ള പരിഹാരം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകളിലൂടെ കണ്ടെത്തണമെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. ഈ നയത്തില്‍ മാറ്റമില്ല. പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യന്‍ പ്രദേശം തിരികെ നല്‍കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന വിഷയമെന്നും ജയ്‌സ്‌വാള്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിനായി സമീപിച്ചത് പാകിസ്ഥാനാണെന്നും ഡിജിഎംഒ തലത്തിലാണ് ചര്‍ച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയാണ് പാകിസ്ഥാനെ വെടിനിര്‍ത്തലിനു പ്രേരിപ്പിച്ചത്. വെടിനിര്‍ത്തല്‍ കരാറില്‍ മൂന്നാമതൊരു കക്ഷി മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും രണ്‍ദീപ് ജയ്‌സ്‌വാള്‍ വിശദീകരിച്ചു.

ഇന്ത്യയുടെ നയം ലോക നേതാക്കളും പാക് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടാകും. എന്നാല്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്കറിയാവുന്നതുപോലെ, ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കുന്നു. പല ലോകരാജ്യങ്ങളെയും ഞങ്ങള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ക്ക് അവര്‍ വഴങ്ങുന്നത് അവരുടെ സ്വന്തം മേഖലയില്‍ അവര്‍ക്ക് ദോഷം ചെയ്യുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.' ബഹാവല്‍പൂര്‍, മുരിദ്‌കെ, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ നശിപ്പിച്ചുവെന്നും അവരുടെ സൈനിക ശക്തി ദുര്‍ബലപ്പെടുത്തിയെന്നും രണ്‍ദീപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  6 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  7 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  7 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  8 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  8 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  8 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  8 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  8 hours ago
No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  8 hours ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്

uae
  •  8 hours ago