HOME
DETAILS

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

  
May 13 2025 | 15:05 PM

Nipah Update 7 Test Negative in Malappuram 166 Under Surveillance

മലപ്പുറം: നിപ വൈറസ് ബാധയ്‌ക്ക് പിന്നാലെ മലപ്പുറം ജില്ലയില്‍ ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 7 പേര്‍ക്ക് കൂടി നടത്തിയ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ മൊത്തം 56 പേരുടെ ഫലമാണ് ഇതുവരെ നെഗറ്റീവ് ആയത്.

ഇന്നലെ മാത്രം 14 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ചേര്‍ത്തതോടെ ആകെ സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 166 ആയി. ഇവരില്‍ 65 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലായും 101 പേര്‍ ലോ റിസ്ക് വിഭാഗത്തിലായുമാണ്.

ജില്ലാതലത്തിലുള്ള കണക്ക്:

മലപ്പുറം: 119

പാലക്കാട്: 39

കോഴിക്കോട്: 3

എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ, കണ്ണൂര്‍: ഓരോരുത്തര്‍ വീതം

നിലവിൽ ഒരാളിലാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗാവസ്ഥ ഗുരുതരമാണ്. ആറുപേർ ചികിത്സയിലുണ്ട്, അതില്‍ ഒരാൾ ഐസിയുവിലാണ്.

11 ഹൈ റിസ്ക് പേരെ പ്രൊഫൈലാക്‌സിസ് ചികിത്സക്ക് വിധേയരാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഫീവർ സർവൈലൻസ് നടപടികളായി ഇതുവരെ 4,749 വീടുകൾ സന്ദർശിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, സുരക്ഷാ പ്രോട്ടോകോൾ പൂർണ്ണമായും പാലിക്കണമെന്നും, സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Kerala Health Minister Veena George confirmed that seven more people from Malappuram who were in the contact list of the Nipah patient have tested negative, taking the total number of negative results to 56. The contact list now includes 166 individuals, with 65 high-risk and 101 low-risk. Currently, one person is confirmed infected and remains in critical condition in ICU. A total of 4,749 houses have been visited under fever surveillance. No new cases have been reported so far.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  2 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  2 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  2 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  3 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  3 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 days ago