
ജനസാഗരം തീർത്ത മെഡക്സ് കോഴിക്കോട് ഫെസ്റ്റ് 2025-ന് പ്രൗഡോജ്ജ്വല സമാപനം.

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പതിനഞ്ചാം വാർഷികം മെഡക്സ് കോഴിക്കോട് ഫെസ്റ്റ് 2025 അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ എം.ടി വാസുദേവൻ നായർ നഗറിൽ പ്രസിഡന്റ് രാഗേഷ് പറമ്പത്തിന്റെ അധ്യക്ഷതയിൽ മെഡക്സ് മെഡിക്കൽ കെയർ സിഇഒ & പ്രസിഡന്റ് മുഹമ്മദലി വി.പി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷാജി കെ.വി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സ്പോൺസർഷിപ്പ് കൺവീനർ ജാവേദ് ബിൻ ഹമീദ് സുവനീർ കമ്മറ്റി കൺവീനർ സന്തോഷ് കുമാർ എന്നിവർ ചേർന്ന് മുഖ്യ സ്പോൺസർ മെഡക്സ് മെഡിക്കൽ കെയർ സിഇഒ & പ്രസിഡന്റ് മുഹമ്മദലി വി.പിക്ക് നൽകി കൊണ്ട് കോഴിക്കോട് ഫെസ്റ്റ് 2025 സൊവനീർ പ്രകാശനം ചെയ്തു. അഹ്‌മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് ഹസൻ മൻസൂർ, പ്രിസ്യൂനിക്ക് ബിൽഡേർസ് എക്സിക്യൂട്ടീവ് ഡയരക്ടർ ഫറാൻ ഏലാട്ട്, മലബാർ ഗോൾഡ് & ഡയമൻഡ്‌സ് സോണൽ ഹെഡ് അഫ്സൽ ഖാൻ, മാംഗോ ഹൈപ്പർ ഓപ്പറേഷൻ ഹെഡ് മുഹമ്മദലി, ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയരക്ടർ അയൂബ് കച്ചേരി, ടി.വി.എസ് ഹൈദർ ഗ്രൂപ്പ് മാനേജർ ജയകുമാർ, യൂണിലിവർ പ്രതിനിധി നബീൽ ഷാ, അസോസിയേഷൻ രക്ഷാധികാരികളായ സിറാജ് എരഞ്ഞിക്കൽ, നജീബ് ടി.കെ, പ്രമോദ് ആർ.ബി മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരം വേദിയിൽ ഭാരവാഹികൾ കൈമാറി. കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി.വി സ്വാഗതവും ട്രഷറർ ഹനീഫ് സി നന്ദിയും പറഞ്ഞു.

കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ സ്ഥാപക അംഗവും, മുൻ രക്ഷാധികാരിയും, ഭരണസമിതിയിൽ വിവിധ പദവികളിൽ സ്തുത്യർഹമായ സേവനം കായ്ച്ചവെച്ച അബ്ദുള്ള കോളോറോത്തിനും, മുൻ മഹിളാവേദി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അസ്മ അബ്ദുള്ളക്കും പരിപാടിയിൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷൻ ഭാരവാഹികൾ ആയ മജീദ് എം.കെ, ഫൈസൽ കെ, സിദ്ദീഖ് കൊടുവള്ളി, റഷീദ് ഉള്ളിയേരി, ഷംനാസ് ഇസ്ഹാഖ്, ഷിജു കട്ടിപ്പാറ, സജിത്ത് കുമാർ, താഹ കെ.വി, ജിനേഷ്, ഷരീഫ്, നിസാർ ഇബ്രാഹിം മഹിളാവേദി ഭാരവാഹികൾ ആയ രേഖ. ടി എസ്, രഗ്ന രഞ്ജിത്ത്, ബാലവേദി ഭാരവാഹികൾ ആയ സാക്കിയ ജുമാന, അയ്യാസ് ഷംനാസ് എന്നിവർ സന്നിഹിതരായി.
അസോസിയേഷൻ മഹിളാവേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ നടന്ന സസ്നേഹം മണിച്ചേട്ടൻ എന്ന മ്യൂസിക്കൽ ഫ്യൂഷൻ ഷോയും ലഹരിക്കെതിരെ മുഖ്യ സ്പോൺസർ മെഡക്സ് ടീം അണിയിച്ചൊരുക്കിയ ഫ്യൂഷൻ ഡാൻസും പരിപാടിയുടെ മാറ്റ് കൂട്ടി. പ്രമുഖ കീബോർഡിസ്റ്റ് സുശാന്ത് കോഴിക്കോടിന്റെ ഓർക്കസ്ട്രയിൽ ഗായകരായ അക്‌ബർ ഖാൻ, സജിലി സലീം, സലീൽ സലീം, സമീയ, വിഷ്ണു എന്നിവർ ചേർന്ന് നയിച്ച ഗാനമേള കോഴിക്കോട് ഫെസ്റ്റ് ആഘോഷരാവിന് പകിട്ടേകി. ഇൻഷോട്ട് മീഡിയ ഫാക്ടറി ഇവന്റ് പാർട്ണർ ആയ മെഡക്സ് കോഴിക്കോട് ഫെസ്റ്റിൽ ഡോക്ടർ മെർലിൻ അവതാരിക ആയിരുന്നു. അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ, മഹിളാവേദി നിർവാഹക സമിതി അംഗങ്ങൾ, വിവിധ ഏരിയ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മെഡക്സ് കോഴിക്കോട് ഫെസ്റ്റിനു നേതൃത്വം നൽകി.
The Medex Kozhikode Fest 2025, which drew a large crowd, came to a grand conclusion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്
National
• 16 hours ago
അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
uae
• 16 hours ago
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം
Kerala
• 16 hours ago
സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ
Kerala
• 17 hours ago
2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും
uae
• 17 hours ago
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി
Kerala
• 17 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍
Kerala
• 17 hours ago
ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്
International
• 17 hours ago
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്
uae
• 17 hours ago
വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 17 hours ago
ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം
uae
• 18 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന് ബെയ്ലിന് സസ്പെന്ഷന്
Kerala
• 18 hours ago
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകനില്‍ നിന്ന് മര്‍ദ്ദനം
Kerala
• 19 hours ago
ആദംപൂർ വ്യോമതാവളം തകർത്തുവെന്ന പാക് അവകാശവാദം തള്ളി; വ്യോമ താവളത്തിൽ മോദിയുടെ സന്ദർശനം
National
• 19 hours ago
വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
International
• 21 hours ago
പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
Kerala
• 21 hours ago
ഡോണൾഡ് ട്രംപ് സഊദിയിൽ; നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി
Saudi-arabia
• 21 hours ago
യുകെ പ്രധാനമന്ത്രിയുടെ മുൻ വസതിയിൽ തീപിടുത്തം: ഒരാൾ അറസ്റ്റിൽ
International
• 21 hours ago
ഞണ്ടുകൾ മുതൽ സ്രാവുകൾ വരെ: വിഷ ആൽഗകളുടെ മുന്നിൽ 200-ലധികം സമുദ്രജീവികൾ തോറ്റു വീഴുന്നു
International
• 20 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 20 hours ago
മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍
National
• 20 hours ago