HOME
DETAILS

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

  
May 12 2025 | 17:05 PM

Pakistan Violates Ceasefire Again India Downs Drones Diverts Flight

ഡൽഹി: ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ജമ്മു കശ്മീരിലെ സാംബ സെക്‌ടറില്‍ പാകിസ്ഥാൻ ഡ്രോണുകൾ പ്രവേശിച്ചതായി ഇന്ത്യന്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഡ്രോണുകൾ തിരിച്ചറിയുകയും തകർക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷ ശക്തമാക്കി.

അമൃത്‌സർ, ഹോഷിയാർപൂർ, ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളിൽ തടസ്സം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഡ്രോണുകൾ തകർക്കുന്ന ദൃശ്യം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം പുറത്തുവിട്ടിട്ടുണ്ട്. ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പോയ വിമാനം പഞ്ചാബിന്റെ ആകാശത്തു നിന്ന് ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. ഡ്രോൺ സാന്നിധ്യമാണ് തിരിച്ചുവിടാനുള്ള കാരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടത്തിയ ചർച്ചയിൽ വ്യാപാരത്തെക്കുറിച്ച് പറയപ്പെടുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ, വെടിനിർത്തലിന് പാകിസ്ഥാനും ഇന്ത്യയും തയ്യാറാകാതിരുന്നാൽ വ്യാപാരം നിർത്തുമെന്നത് ഉദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസുമായി വിദേശകാര്യമന്ത്രി നടത്തിയ ചർച്ചകളിൽ ഇതിനെക്കുറിച്ച് ഒരു പരാമർശവുമില്ലായിരുന്നു.

ഇതുവരെ ഇന്ത്യയുടെ ഭാഗത്ത് കടന്ന എല്ലാ ഡ്രോണുകളും തകർത്തിട്ടുണ്ടെന്ന് സൈനിക വക്താവ് പറഞ്ഞു. പക്ഷേ, പാകിസ്ഥാന്റെ ഈ നീക്കത്തിന് മറുപടിയായി ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. സമാധാനത്തിലേക്കുള്ള നീക്കങ്ങൾക്കിടയിൽ വീണ്ടും ജമ്മു കശ്മീരില്‍ സംഘര്‍ഷം ചൂടുപിടിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

Pakistan violated the ceasefire again by sending drones across the border into Jammu and Kashmir’s Samba sector and Punjab’s Amritsar region. Indian defense forces intercepted and shot down multiple Pakistani drones. Following drone sightings, authorities imposed blackouts in several border areas including Amritsar, Hoshiarpur, and Rajouri. A Delhi-Amritsar flight was also diverted mid-air as a precaution. The Indian military confirmed all drones were neutralized. Tensions are rising again along the India-Pakistan border.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  5 hours ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  5 hours ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  5 hours ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  6 hours ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  6 hours ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  6 hours ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  7 hours ago
No Image

'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന

National
  •  7 hours ago
No Image

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

Kerala
  •  7 hours ago
No Image

നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം

Kerala
  •  8 hours ago