HOME
DETAILS

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്

  
May 13 2025 | 12:05 PM

Crossing the road at non-designated areas will incur a fine of AED 400 Abu Dhabi Police tighten enforcement

അബൂദബി: എമിറേറ്റിലെ റോഡ് നിയമങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി പൊലിസ്. റോഡില്‍ അനുവദനീയമല്ലാത്ത ഇടങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും പൊലിസ് മുന്നറിയിപ്പ് നല്‍കി. ജെയ് വാക്കിംഗ് അത്യന്തം അപകട സാധ്യത നിറഞ്ഞതാണെന്ന് അബൂദബി പൊലിസ് ജനങ്ങളെ ഓര്‍മ്മിച്ചു.

ഐക്യരാഷ്ട്രസഭയുടെ എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ചാണ് അബൂദബി പൊലിസിന്റെ മുന്നറിയിപ്പ്. 'സുരക്ഷിതമായ നടത്തവും സൈക്ലിംഗും' എന്ന വിഷയത്തില്‍ അബൂദബി പൊലിസ് കാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. റോഡ് നിയമം പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹവ്യാപക സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് കാമ്പയില്‍ നടപ്പിലാക്കുന്നത്.

പ്രചാരണത്തിന്റെ ഭാഗമായി ജെയ് വാക്കിംഗിന്റെയും യാതൊരു സുരക്ഷാ മുന്‍കരുതലും എടുക്കാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രികര്‍ മൂലം സംഭവിച്ച   അപകടങ്ങളുടെ ഒരു വീഡിയോയും കാമ്പയിന്റെ ഭാഗമായി പൊലിസ് പുറത്തിറക്കിയിട്ടുണ്ട്. ഒരു ചെറിയ വീഴ്ച പോലും ഗുരുതരമായതോ മാരകമായതോ ആയ അപകടങ്ങള്‍ക്ക് എങ്ങനെ കാരണമാകുമെന്ന് വീഡിയോ ചൂണ്ടിക്കാണിക്കുന്നു.

കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും സുരക്ഷയും തങ്ങളുടെ മുന്‍ഗണനയാണെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.

'റോഡ് സുരക്ഷ ഉറപ്പാക്കല്‍ എല്ലാവരില്‍ നിന്നും ആരംഭിക്കുന്നു, പാലങ്ങള്‍, തുരങ്കങ്ങള്‍, സിഗ്‌നല്‍ നിയന്ത്രിത നടപ്പാതകള്‍ എന്നിവ പോലുള്ള നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കാനും, നടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഞങ്ങള്‍ കാല്‍നടയാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.' അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കും സമീപം ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കാല്‍നടയാത്രക്കാരുടെ അവകാശത്തെ മാനിക്കണമെന്നും അല്‍ ബലൂഷി ആവശ്യപ്പെട്ടു.

ജെയ് വാക്കിംഗ് നിയമപരമായ പിഴകള്‍ക്ക് അര്‍ഹമായ കുറ്റമാണെന്ന് അബൂദബി പൊലിസ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 89 അനുസരിച്ച്, റോഡ് ക്രോസ്സ് ചെയ്യാന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടക്കുകയോ ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുകയോ ചെയ്താല്‍ കാല്‍നടയാത്രക്കാര്‍ക്ക് 400 ദിര്‍ഹം വരെ പിഴ ചുമത്തും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  4 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  4 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  5 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  5 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  5 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  5 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  5 hours ago
No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  5 hours ago
No Image

വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം

National
  •  5 hours ago