HOME
DETAILS

തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്

  
Web Desk
May 15 2025 | 03:05 AM

Special discount on Bolt vehicle rides for Talabat Pro users

ദുബൈ: യു.എ.ഇയിലെ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യവും കാര്യക്ഷമ സേവനവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മിഡിലീസ്റ്റ്-ഉത്തരാഫ്രിക്ക മേഖലയിലെ പ്രമുഖ ഓൺ ഡിമാൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലബാത്തും ആഗോള മൊബിലിറ്റി കമ്പനിയായ ബോൾട്ടും തമ്മിൽ ധാരണയിലെത്തി.

ഈ സഹകരണ സംരംഭത്തിലൂടെ, തലബാത് പ്രോ വരിക്കാർക്ക് ബോൾട്ടിന്റെ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പ്രത്യേക നിരക്കിളവ് ലഭിക്കും. 10 ബോൾട്ട് യാത്രകളിൽ 10% കിഴിവ് വരെ, ഓരോ യാത്രക്കും 15 ദിർഹം എന്ന പരിധിയിൽ ലഭിക്കുന്നതാണ്. 
തലബാത്തിന്റെ ലോയൽറ്റി പ്രോഗ്രാമായ തലബാത് 'പ്രോ'യുടെ വരിക്കാർക്ക് റസ്റ്ററന്റുകൾ, കടകൾ എന്നിവയിൽ നിന്ന് സൗജന്യ ഡെലിവറി മുതൽ സാധനങ്ങൾ വാങ്ങുമ്പോഴും റസ്റ്ററന്റുകളിൽ നിന്ന് ആഹാരം കഴിക്കുമ്പോഴുമുള്ള പ്രത്യേക ഡീലുകൾ വരെ ലഭിക്കും.

ബോൾട്ടുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ തലബാത് പ്രോ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകാനുള്ള തുടക്കം മാത്രമാണ്. കൂടുതൽ മൂല്യം, പുതുമ, അനുഭവങ്ങൾ എന്നിവ ലഭ്യമാക്കാനുള്ള ചുവടുവയ്പ്പാണ് ബോൾട്ടുമായുള്ള സഹകരണമെന്നും തലബാത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടോമാസോ റോഡ്രിഗസ് പറഞ്ഞു. 
ബോൾട്ടിലൂടെയുള്ള ഓരോ യാത്രയും ലളിതവും വിശ്വാസ്യതയുള്ളതും താങ്ങാനാവുന്നതുമാക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുതാര്യ വിലനിർണയം, സുഗമമായ ആപ്പ് അനുഭവം, തത്സമയ ട്രാക്കിംഗ് എന്നീ സവിശേഷതകളുള്ള ബോൾട്ട്, ദുബൈയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ തലബാത്തുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് മൂല്യമേറിയ സേവനമാണ് ലഭിക്കുന്നത് -ദുബൈ ടാക്സി കമ്പനി സി.ഇ.ഒ മൻസൂർ അൽഫലാസി പറഞ്ഞു.

ദുബൈയെ ഏറ്റവും മികച്ച നഗരമാക്കാനുള്ള '2040 അർബൻ മാസ്റ്റർ പ്ലാനി'ന്റെ ഭാഗമായാണ് യു.എ.ഇയിലെ ഏറ്റവും ജനപ്രിയമായ രണ്ട് കമ്പനികൾ തമ്മിലുള്ള ഈ പങ്കാളിത്തമെന്ന് അധികൃതർ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  4 days ago
No Image

തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ

Kerala
  •  4 days ago