HOME
DETAILS

വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

  
May 30 2025 | 14:05 PM

Expired soft drinks served to passengers on Vande Bharat Human Rights Commission registers case

തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന് പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രേഖപ്പെടുത്തി. സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസ് അയച്ചു. പരാതി പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടത്. 

 2024 സെപ്റ്റംബർ 25ന് നിർമ്മിച്ച 2025 മാർച്ച് 24ന് കാലാവധി തീർന്ന ശീതളപാനീയമായിരുന്നു യാത്രക്കാർക്ക് നൽകിയിരുന്നത്. പരാതി നൽകിയത് കാറ്ററിങ് ജീവനക്കാർ നിസ്സാരവൽക്കരിച്ചു എന്നാണ് യാത്രക്കാർ പരാതിപ്പെട്ടത്. ജൂൺ 26ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ആയിരിക്കും കേസ് പരിഗണിക്കുക..

ഭക്ഷണത്തിനു വരെ നല്ലൊരു തുക മുടക്കി യാത്ര ചെയ്യുന്ന ആളുകളോട് റെയിൽവേ ഇത്തരത്തിൽ പെരുമാറുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഇതിനുമുമ്പ് തന്നെ വന്ദേ ഭാരത് ട്രെയിനിനുവേണ്ടി ഭക്ഷണം ഉണ്ടാക്കുന്ന കൊച്ചിയിലെ സ്ഥലത്തെ വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച് വലിയ വാർത്തകൾ നിലനിന്നിരുന്നു. എന്നിട്ട് പോലും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടി റെയിൽവേ സ്വീകരിച്ചിട്ടില്ലെന്നാണ് വിമർശനം നിലനിൽക്കുന്നത്.

Expired soft drinks served to passengers on Vande Bharat Human Rights Commission registers case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago