HOME
DETAILS

മടങ്ങുന്നത് തലയുർത്തി; കോഹ്‌ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും

  
May 30 2025 | 14:05 PM

Sanju Samson Create a Great Record in IPL

2025 ഐപിഎൽ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ക്വാളിഫയർ വണ്ണിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ഐപിഎൽ അവസാനിക്കാനാവുമ്പോൾ ഈ സീസണിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ മടങ്ങുന്നത് ഒരു മികച്ച റെക്കോർഡ് സ്വന്തമാക്കിയാണ്. 

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 150+ സ്ട്രൈക്ക് റേറ്റിൽ 30+ റൺസ് സ്കോർ ചെയ്യുന്ന ഇന്ത്യൻ താരങ്ങളിൽ നാലാമനായിട്ടാണ് സഞ്ജു മാറിയത്. 37 തവണയാണ് രാജസ്ഥാൻ നായകൻ ഇത്തരത്തിൽ ബാറ്റ് വീശിയത്. എംഎസ് ധോണി(44), രോഹിത് ശർമ്മ(43), വിരാട് കോഹ്‌ലി(39) എന്നിവരാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. 

രാജസ്ഥാൻ റോയൽസ് ഈ സീസണിൽ നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. 

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റ് റിട്ടയർഡ് ഹർട്ട് ആവുന്ന താരമായും സഞ്ജു മാറി. 

ഈ സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം ഒരു പുതിയ നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 4000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമായും സഞ്ജു മാറിയിരുന്നു. സഞ്ജുവും ബട്ലറും മാത്രമാണ് രാജസ്ഥാന് വേണ്ടി 3000 റൺസിന്‌ മുകളിൽ നേടിയിട്ടുള്ളൂ. 

Sanju Samson Create a Great Record in IPL  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും

Kerala
  •  7 hours ago
No Image

യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today

uae
  •  7 hours ago
No Image

നടുറോഡിൽ‌ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, ​വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ

National
  •  7 hours ago
No Image

30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍

uae
  •  8 hours ago
No Image

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്‌റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം

International
  •  8 hours ago
No Image

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Kerala
  •  8 hours ago
No Image

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

Kerala
  •  8 hours ago
No Image

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  9 hours ago
No Image

അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

Kerala
  •  9 hours ago
No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  9 hours ago