HOME
DETAILS

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

  
May 30 2025 | 16:05 PM

Suryakumar Yadav create a new record in IPL

പഞ്ചാബ്: ഐപിഎല്ലിൽ എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന്‌ 229 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ഒരു പുതിയ നേട്ടമാണ് മുംബൈ താരം സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ 450 ഫോറുകൾ പൂർത്തിയാക്കാനാണ് സ്കൈക്ക് സാധിച്ചത്. ഗുജറാത്തിനെതിരെ ഒരു ഫോറം മൂന്ന് സിക്‌സും ഉൾപ്പടെ 20 പന്തിൽ 33 റൺസാണ് സൂര്യകുമാർ നേടിയത്. മത്സരത്തിൽ നേടിയ ഒറ്റ ഫോറിന് പിന്നാലെയാണ് സൂര്യകുമാർ ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. 

ഈ സീസണിലെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ഒരു ലോക റെക്കോർഡും സ്‌കൈ സ്വന്തമാക്കിയിരുന്നു. ടി-20യിൽ  തുടർച്ചയായി ഏറ്റവും കൂടുതൽ 25+ സ്കോറുകൾ നേടുന്ന താരമായും സൂര്യ മാറിയിരുന്നു.

കഴിഞ്ഞ മത്സരത്തിലെ പ്രകടനങ്ങൾക്ക് പിന്നാലെ 14 തവണ തുടർച്ചയായി  25+ സ്കോറുകൾ നേടുന്ന താരമായും സൂര്യ മാറിയിരുന്നു .13 തവണ 25+ സ്കോറുകൾ തുടർച്ചയായി നേടിയ സൗത്ത് ആഫ്രിക്കൻ താരം ടെംബ ബവുമയെ മറികടന്നാണ് സ്‌കൈ ഈ നേട്ടം കൈവരിച്ചത്. 2019-20 വർഷത്തിലാണ് ബാവുമ തുടർച്ചയായി 13 തവണ 25+ സ്‌കോറുകൾ നേടിയത്.  

മത്സരത്തിൽ മുംബൈക്കായി രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. മത്സരത്തിൽ 50 പന്തിൽ 81 റൺസാണ് രോഹിത് നേടിയത്. ഒമ്പത് ഫോറുകളും നാല് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്.     

ഗുജറാത്ത് ബൗളിങ്ങിൽ സായ് കിഷോർ, പ്രസീദ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. 

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ 

ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), സായ് സുദർശൻ, കുശാൽ മെൻഡിസ്(വിക്കറ്റ് കീപ്പർ), ഷാരൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ജെറാൾഡ് കോട്സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ. 

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ 

രോഹിത് ശർമ്മ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, രാജ് ബാവ, മിച്ചൽ സാൻ്റ്നർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, റിച്ചാർഡ് ഗ്ലീസൺ. 

Suryakumar Yadav create a new record in IPL          



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ

Football
  •  7 hours ago
No Image

പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ 

Kerala
  •  7 hours ago
No Image

ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം

oman
  •  7 hours ago
No Image

വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍

Kuwait
  •  8 hours ago
No Image

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

National
  •  8 hours ago
No Image

ഹജ്ജ് സീസണ്‍ 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി

Saudi-arabia
  •  8 hours ago
No Image

മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ

Cricket
  •  9 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍ 

Kerala
  •  9 hours ago
No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

Kerala
  •  9 hours ago
No Image

'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ

Kerala
  •  10 hours ago