HOME
DETAILS

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

  
May 30 2025 | 16:05 PM

Karun Nair scored a century in the Test match against England Lions

ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടി മലയാളി താരം കരുൺ നായർ. നീണ്ട വർഷക്കാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ താരം സെഞ്ച്വറി നേടി തിളങ്ങിയിരിക്കുകയാണ്. 

നിലവിൽ കരുൺ നായർ 150 കടന്ന് ക്രീസിൽ തുടരുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ടോട്ടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സർഫറാസ് ഖാൻ 92 നേടി പുറത്തായി. 

നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. 2017ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരുൺ നായർ അവസാനമായി ഇന്ത്യക്ക്  വേണ്ടി കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം കൂടിയാണ് കരുൺ നായർ. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരം ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് കരുൺ. 

സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് കരുൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടിരിക്കുന്നത്. 2025ലെ രഞ്ജി ട്രോഫിയിലെ വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് കരുൺ. 16 ഇന്നിങ്സിൽ നിന്നും 53.9 എന്ന മികച്ച ആവറേജിൽ 863 റൺസാണ് കരുൺ അടിച്ചെടുത്തത്.

ഈ വർഷം രഞ്ജി ട്രോഫിയിൽ മാത്രം ഒതുങ്ങുന്നതല്ല കരുണിന്റെ പോരാട്ടവീര്യങ്ങൾ. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ്‌ കരുൺ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്നും 779 റൺസാണ് താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 255 റൺസും കരുൺ നേടി. ഒമ്പത് സെഞ്ച്വറികളാണ് താരം 2024-25 ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്. 

Karun Nair scored a century in the Test match against England Lions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്‌റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം

International
  •  9 hours ago
No Image

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Kerala
  •  9 hours ago
No Image

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

Kerala
  •  9 hours ago
No Image

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 hours ago
No Image

അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

Kerala
  •  10 hours ago
No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  10 hours ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

crime
  •  11 hours ago
No Image

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം 

National
  •  11 hours ago
No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  11 hours ago
No Image

സ്‌കൂൾകാലം വൈബാക്കാം

Kerala
  •  12 hours ago