HOME
DETAILS

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

  
Web Desk
May 30 2025 | 15:05 PM

Airfares from UAE to Kerala Quadruple Struggling Expat Malayalis Heres How to Cut Travel Costs

ദുബൈ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ നാലിരട്ടിയിലേറെയായി ഉയര്‍ന്നതായി യാത്രക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 6നാണ് ബലിപെരുന്നാള്‍.

ബലിപെരുന്നാള്‍ എന്നാണെന്ന് തീരുമാനമായതോടെ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ തിരക്ക് ഗണ്യമായി വര്‍ധിച്ചതോടെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. 

യുഎഇയിലെ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഒരാഴ്ച കൊണ്ട് ഒരു ലക്ഷം ദിര്‍ഹം വരെ സമ്പാദിക്കുന്നത് ഇങ്ങനെ

ഇന്നലെ ദുബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള എമിറേറ്റ്‌സിലെ ഏറ്റവും കൂടിയ നിരക്ക് 92,982 ആണ്. വരും ദിവസങ്ങളില്‍ ഇതിനിയും കൂടിയേക്കും. പെരുന്നാള്‍ അടുക്കുന്തോറും വിമാന ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. 

ബലി പെരുന്നാളിന് മുമ്പ് ജൂണ്‍ 1 മുതല്‍ 5 വരെയാണ് യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും അധികം ടിക്കറ്റ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 

മെയ് 28ന് ദുബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റില്‍ വണ്‍വേ ടിക്കറ്റിന് കുറഞ്ഞത് 846 ദിര്‍ഹമായിരുന്നു നിരക്ക്. ഇന്നലെ കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 845 ദിര്‍ഹമായിരുന്നു. കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ 980 ദിര്‍ഹവും എയര്‍ ഇന്ത്യ 1090 ദിര്‍ഹവുമാണ് ടിക്കറ്റുനിരക്ക്.

ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്

എങ്ങനെ മറികടക്കാം?
കേരളത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഒഴിവാക്കി മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍, മംഗളുരു, ബെംഗളുരു തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇറങ്ങി അവിടെ നിന്നും ട്രെയിന്‍, ബസ്, ടാകസി വഴി നാട്ടിലേക്ക് എത്തുകയാണെങ്കില്‍ വലിയ ചെലവ് ഒഴിവാക്കാനാകും.

Flight ticket prices from the UAE to Kerala have skyrocketed, leaving many expatriate Malayalis struggling. Discover practical tips and smart strategies to save on travel costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം

Kerala
  •  13 hours ago
No Image

ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  13 hours ago
No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  21 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  a day ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago