HOME
DETAILS

പാലക്കാട് ഗതാഗത പരിഷ്‌കാരം അശാസ്ത്രീയം തന്നെ

  
backup
September 04 2016 | 21:09 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be


പാലക്കാട്: നഗരത്തില്‍ നടപ്പിലാക്കുന്ന അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങള്‍ വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി. നഗരത്തിലെ തിരക്കേറിയ സുല്‍ത്താന്‍പേട്ട ഹെഡ് പോസ്‌റ്റോഫിസ് റോഡിലെ പോക്കറ്റ് റോഡുകള്‍ കൊട്ടിയടച്ചുകൊണ്ടുള്ള ട്രാഫിക് പൊലിസിന്റെ പുതിയ പരിഷ്‌കാരം വാഹനയാത്രക്കാരെ വട്ടം കറക്കിയിരിക്കുകയാണ്. മാത്രമല്ല ഇപ്പോള്‍ വാഹന ഗതാഗതക്കുരുക്ക് പതിവാണ്.
മേട്ടുപ്പാളയം തെരുവ്, വെള്ളാന്‍ തെരുവ് എന്നിവിടങ്ങളില്‍നിന്നും സുല്‍ത്താന്‍പേട്ട, ഹെഡ്‌പോസ്‌റ്റോഫീസ് എന്നിവിടങ്ങളിലേക്ക് സുഗമമായി തിരിഞ്ഞുപോയിരുന്ന വാഹനങ്ങളാണ് പുതിയ ഗതാഗത പരിഷ്‌കാരം മൂലം മറ്റു വാഹനങ്ങളെക്കൂടി കുരുക്കിലാക്കി ഗതാഗത തടസ്സമുണ്ടാക്കുന്നത്.
ഇരു റോഡുകളിലേക്കും തിരിയുന്നിടത്ത് കഴിഞ്ഞയാഴ്ചയാണ് ട്രാഫിക് പൊലിസ് അപ്രതീക്ഷിതമായി ഡിവൈഡറുകള്‍ വെച്ച് വാഹനങ്ങള്‍ തിരിയുന്നതിന് തടസമുണ്ടാക്കിയിരിക്കുന്നത്.
ഇതുമൂലം മേട്ടുപ്പാളയം തെരുവില്‍നിന്നും സുല്‍ത്താന്‍പേട്ട ഭാഗത്തേക്കു പോകാന്‍ പോസ്‌റ്റോഫീസ് ഭാഗത്തേക്കു തിരിഞ്ഞ് മുന്നോട്ട് പോയി ആയുര്‍വേദാശുപത്രിയുടെ മുന്നില്‍നിന്നും യു ടേണ്‍ അടിച്ചുവേണം സുല്‍ത്താന്‍പേട്ടയിലെത്താന്‍. ഇത്തരത്തില്‍ വാഹനങ്ങള്‍ തിരിക്കുന്നതാണ് സുല്‍ത്താന്‍പേട്ട ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ക്ക് വിനയാകുന്നത്.
ഹെഡ്‌പോസ്‌റ്റോഫിസ് ഭാഗത്തുനിന്നും മേട്ടുപ്പാളയം തെരുവിലേക്കു പോവേണ്ട വാഹനങ്ങളാകട്ടെ പുതിയ പരിഷ്‌കാരം മൂലം നട്ടം തിരിയുകയാണ്. ഇത്തരം വാഹനങ്ങള്‍ ഡിവൈഡറിന്റെ വലതുഭാഗത്തുകൂടി തെറ്റായ രീതിയില്‍ തിരിഞ്ഞുപോവുന്നതും ഇവിടെ ഗതാഗതക്കുരുക്കിന് കാരണമായിരിക്കുകയാണ്.
എന്നാല്‍ വെള്ളാന്‍തെരുവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഹെഡ്‌പോസ്‌റ്റോഫിസ് ഭാഗത്തേക്ക് തിരിയുന്നതാണിപ്പോള്‍ ഇവിടെ കൂടുതല്‍ ഗതാഗത തിരക്കുണ്ടാക്കുന്നത്.
കാരണം ഈ വാഹനങ്ങള്‍ വലത്തോട്ടു തിരിഞ്ഞ് സുല്‍ത്താന്‍പേട്ട റോഡിലേക്ക് നീങ്ങി വീണ്ടും നഗരസഭാ കോംപ്ലക്‌സിനു മുന്നില്‍നിന്നും വലത്തോട്ടു തിരിയുന്നതുമൂലം സുല്‍ത്താന്‍പേട്ട ജങ്ഷനില്‍നിന്നും സിഗ്നല്‍ കഴിഞ്ഞ് വരുന്ന വാഹനങ്ങളെ കുരുക്കിലാക്കുകയാണ്.
മാത്രമല്ല ചെറുകിട വാഹനങ്ങള്‍ക്കു പുറമെ നീളമുള്ള കാറുകളും മറ്റും ഇവിടെ തിരിക്കാന്‍ പ്രയാസപ്പെടുന്നത് മറ്റു വാഹനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സ്വതന്ത്ര സഞ്ചാര മേഖലയായ (ഫ്രീ ട്രാഫിക് സോണ്‍) സുല്‍ത്താന്‍പേട്ടയില്‍ റൈറ്റ് ടേണ്‍ ഇല്ലാത്തതുമൂലം സ്റ്റേഡിയം ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ഹെഡ്‌പോസ്‌റ്റോഫീസ് ഭാഗത്തേക്ക് സുഗമമായി പോകുന്നത് വെള്ളാന്‍ തെരുവിലൂടെയാണെന്നിരിക്കെ ഇവിടെ പൊലിസ് വഴി കൊട്ടിയടച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago