35 വര്‍ഷത്തിലേറെക്കാലം പ്രവാസ ജീവിതം; ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുന്‍പ് പ്രവാസി മലയാളി മരിച്ചു
അല്‍ഹസ: സഊദി അറേബ്യയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട പ്രവാസി മലയാളി മരിച്ചു. മലപ്പുറം വണ്ടൂര്‍ കാപ്പില്‍ സ്വദേശിയുമായ ആനപ്പട്ടത്ത് എ.പി. അഷ്‌റഫ് (58) ആണ് മരിച്ചത്. രോഗബാധിതനായതിനാല്‍ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോഴായിരുന്നു അഷ്‌റഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ദമാമില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഗോവയിലെ മോപ വിമാനത്താവളത്തില്‍ ഇറക്കി. പൈലറ്റ് നേരത്തെ അറിയിച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സജ്ജമായിരുന്നു. അവര്‍ ഉടന്‍ തന്നെ അഷ്‌റഫിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
35 വര്‍ഷത്തിലേറെ സഊദിയിലെ അല്‍ഹസയില്‍ താമസിച്ചിരുന്ന അഷ്‌റഫ് അവിടെ അലുമിനിയം വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. യാത്രാ സമയത്ത് ഒപ്പമുണ്ടായിരുന്ന മകളുടെ ഭര്‍ത്താവ് ഫസല്‍ ആശുപത്രിയില്‍ ഉണ്ട്.
മാതാപിതാക്കള്‍: മുഹമ്മദ് കുട്ടി, ഖദീജ
ഭാര്യ: റഫീഖ
മക്കള്‍: ഹസല്‍, ഹസ്‌ന, ജുനൈദ്
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കാപ്പില്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും.
A Malayali expatriate who spent over 35 years abroad passed away while traveling to his hometown for medical treatment. The individual suffered a health complication on the flight, and unfortunately, did not survive to reach his destination [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."