HOME
DETAILS

തിരുവോണവും ബലി പെരുന്നാളും ഒന്നിച്ചെത്തി; നാടും നഗരവും വിശ്വാസ തിമിര്‍പ്പില്‍

  
backup
September 04 2016 | 21:09 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8b%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3


കാസര്‍കോട്: ബലി പെരുന്നാളും തിരുവോണവും ഒന്നിച്ചെത്തിയതോടെ നാടും നഗരവും വിശ്വാസ തിമിര്‍പ്പില്‍.  14നു വിശ്വാസികള്‍ മാവേലി കേരളത്തിലെത്തുന്ന തിരുവോണത്തിന് തിരുവോണമുണ്ണാനൊരുങ്ങുമ്പോള്‍ 12നു ഇസ്‌ലാം വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. പുതു വസ്ത്രങ്ങള്‍ വാങ്ങാനും ഭക്ഷണമൊരുക്കാനും പരസ്പരം ക്ഷണിക്കലുമൊക്കെയായി നാടും നഗരവും ഇപ്പോള്‍ വിശ്വാസ തിമിര്‍പ്പിലാണ്.
ഉല്‍പ്പാദനക്കുറവും വിലത്തകര്‍ച്ചയും വിലക്കയറ്റവും കൊണ്ടു കാര്‍ഷിക മേഖലയും പൊതുവിപണിയും പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് രണ്ടു ആഘോഷങ്ങളും ഒന്നിച്ചെത്തുന്നത്.
എന്നാലും സമൃദ്ധിയുടെ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ കാസര്‍കോടും പതിവുപോലെ ഒരുങ്ങി ക്കഴിഞ്ഞു. വടക്കന്‍ കേരളത്തിലെ മിക്ക ഹൈന്ദവ ഭവനങ്ങളിലും ചിങ്ങം ഒന്നു മുതല്‍ തന്നെ പൂക്കളങ്ങള്‍ ഒരുക്കിത്തുടങ്ങിയിരുന്നു. അവശേഷിക്കുന്ന മറ്റുവീടുകളില്‍ അത്തം മുതല്‍ തിരുവോണം വരെയുള്ള നാളുകളില്‍ പൂക്കളങ്ങളൊരുങ്ങും.
നാട്ടുപൂക്കള്‍ നാടുനീങ്ങിയ ദുരവസ്ഥക്കിടയിലാണ് ഇക്കുറി ഓണം കടന്നുവരുന്നത്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന പൂക്കളാണ് മലയാളിയുടെ മുറ്റത്ത് പൂക്കളമായി വിരിയുന്നത്.
മുമ്പു ചാണകം മെഴുകിയ മുറ്റത്തു പൂക്കളം വിരിയിച്ച ഇടങ്ങള്‍ ഇന്റര്‍ലോക്കിട്ടും കോണ്‍ക്രീറ്റ് ചെയ്തും മാറിയ നിലയിലാണ്. ചാണകമെന്ന സാധനം കണി കാണാന്‍ പോലുമില്ല. തെച്ചിയും മുക്കുറ്റിയും തുമ്പപ്പൂവും അടക്കമുള്ള പൂക്കളാകെ മാരകമായ കീടനാശിനി പ്രയോഗത്തോടെ നാടുനീങ്ങി തുടങ്ങി.
ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും സ്മരണ ഉയര്‍ത്തുന്നതാണ് ബലി പെരുന്നാള്‍. പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധു വീടുകളിലും സന്ദര്‍ശിച്ച് ബലി പെരുന്നാള്‍ പുണ്യം നുകരാന്‍ വിശ്വാസികള്‍ ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങി കഴിഞ്ഞു. വസ്ത്ര വിപണിയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. എന്നാലും ആഘോശത്തിനൊട്ടും കുറവു വരുത്താന്‍ കാസര്‍കോടുകാര്‍ ഒരുക്കമല്ല.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നൂറുകണക്കിന് ഓണം-ബക്രീദ് ചന്തകള്‍ തുറന്നത് ആശ്വാസമായിട്ടുണ്ട്. മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ മാര്‍ക്കറ്റുകളിലും സഹകരണ ചന്തകളിലും അരിയും പലവ്യഞ്ജനവും ഒരുങ്ങിക്കഴിഞ്ഞു. അതേസമയം പൊതുവിപണിയില്‍ സാധനവില കുത്തനെ മുകളിലോട്ടു തന്നെയാണ്. എന്നാലും കാണം വിറ്റും ഓണം ഉണ്ണണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് എല്ലാവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago