HOME
DETAILS

ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ

  
Web Desk
May 19 2025 | 07:05 AM

India withdraws from Asia Cup BCCI takes crucial decision

ഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-പാകിസ്താൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ തീരുമാനം എടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ജൂണിൽ ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമർജിങ് ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ വനിതാ ടീമും പിന്മാറുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. പാകിസ്ഥാൻ മന്ത്രിയായ മൊഹ്‌സിൻ നഖ്‌വി നേതൃത്വം നൽകുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് ഇക്കാര്യം ബിസിസിഐ അറിയിച്ചുവെന്ന വാർത്തകളും നിലനിൽക്കുന്നുണ്ട്. 

ഈ വർഷം സെപ്റ്റംബറിലാണ്‌ ഏഷ്യ കപ്പ് നടക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ടൂർണമെന്റ് നടക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. ടൂർണമെന്റ് ഇന്ത്യയിൽ ആയിരിക്കും നടക്കുകയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 

ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിലും ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഓഗസ്റ്റിൽ ബംഗ്ലാദേശിലെ ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലും ചാറ്റോഗ്രാമിലെ ബിർ ശ്രേഷ്ഠോ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മതിയുർ റഹ്മാൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക, പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ആണ് ഉള്ളത്. 

ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 

India withdraws from Asia Cup BCCI takes crucial decision



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

uae
  •  6 days ago
No Image

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

Kerala
  •  6 days ago
No Image

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

uae
  •  6 days ago
No Image

കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം 

Kerala
  •  6 days ago
No Image

വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ

Kerala
  •  6 days ago
No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  6 days ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  6 days ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  6 days ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  6 days ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  6 days ago