HOME
DETAILS

അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി

  
May 19, 2025 | 8:12 AM

Lionel Messi talks about Cristiano Ronaldo performance in football

രണ്ട് പതിറ്റാണ്ടുകളായി ഫുട്ബോൾ ലോകത്ത് മിന്നും പ്രകടനങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന ഇതിഹാസതാരങ്ങളാണ് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. തങ്ങളുടെ ഫുട്ബോൾ കരിയറിന്റെ അവസാനഘട്ടത്തോട് അടുത്തുനിൽക്കുന്ന ഈ സമയങ്ങളിലും ഇരുതാരങ്ങളും തങ്ങളുടെ പ്രായത്തെ പോലും വെല്ലുന്ന തരത്തിലുള്ള പോരാട്ടങ്ങൾ കാഴ്ചവെച്ചുകൊണ്ട് മുന്നേറുകയാണ്.

ഇപ്പോൾ നീണ്ട വർഷകാലം റൊണാൾഡൊക്കൊപ്പമുള്ള തന്റെ ഫുട്ബോളിലെ പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മെസി. ബാലൺ ഡി ഓർ എക്സ് അക്കൗണ്ട് പങ്കിട്ട പുതിയ അഭിമുഖത്തിലാണ് മെസി റൊണാൾഡോയുടെക്കുറിച്ച് പറഞ്ഞത്. 

''ക്രിസ്റ്റ്യാനോ ഫുട്ബോളിൽ ഇപ്പോഴും ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചിരുന്നു. ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് വളരെ മനോഹരമായ ഒരു സമയം ആയിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ഇത്രയും നീണ്ടുനിന്ന കാലയളവിൽ ഞങ്ങൾ നേടിയത് വലിയ നേട്ടങ്ങളാണ്. ഫുട്ബോളിൽ ഇപ്പോഴും ഉയരങ്ങളിൽ എത്താൻ വളരെ എളുപ്പമാണ്. എന്നാൽ അവിടെ തുടരുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം'' മെസി പറഞ്ഞു. 

റൊണാൾഡോ നിലവിൽ സഊദി ക്ലബായ അൽ നസറിന്റെ താരമാണ്. 2022ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത്  റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു.

റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു. 

നിലവിൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. 

Lionel Messi talks about Cristiano Ronaldo performance in football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  4 days ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  4 days ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  4 days ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  4 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  4 days ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  4 days ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  4 days ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  4 days ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  4 days ago