HOME
DETAILS

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം 

  
May 19 2025 | 09:05 AM

henrich klasen need four six to create a new record in t20 cricket

ലഖ്‌നൗ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സും സൺറൈസേഴ്‌സ് ഹൈദെരാബാദുമാണ് ഏറ്റുമുട്ടുന്നത്. ലഖ്‌നൗവിന് പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കിൽ വിജയം അനിവാര്യമാണ്. നിലവിൽ എൽഎസ്ജി 11 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയുമായി 10 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ഉള്ളത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ ലഖ്‌നൗവിനു ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സരങ്ങളുടെ ഫലങ്ങൾ അനുകൂലമാവുകയും വേണം. 

ഈ സീസണിൽ അത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഹൈദരാബാദിന് സാധിച്ചിട്ടില്ല. 11 മത്സരങ്ങളിൽ നിന്നും മൂന്ന് ജയം മാത്രമാണ് പാറ്റ് കമ്മിൻസിനും സംഘത്തിനും നേടാൻ സാധിച്ചിട്ടുള്ളത്. ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. നിലവിൽ ഏഴ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ വിജയിച്ചുകൊണ്ട് തലയുയർത്തി മടങ്ങാനാവും ഓറഞ്ച് ആർമി ലക്ഷ്യം വെക്കുക. 

ഈ മത്സരത്തിൽ ഹൈദരാബാദിന്റെ സൗത്ത് ആഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനെ കാത്തിരിക്കുന്നത് ഒരു പുതിയ നാഴികക്കല്ലാണ്. മത്സരത്തിൽ നാല് സിക്സുകൾ കൂടി നേടിയാൽ ടി-20യിൽ 300 സിക്‌സറുകൾ പൂർത്തിയാക്കാൻ സൗത്ത് ആഫ്രിക്കൻ താരത്തിന് സാധിക്കും. 244 മത്സരങ്ങളിൽ നിന്നും 296 സിക്സുകൾ ആണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഐപിഎല്ലിൽ ക്ലാസൻ 46 മത്സരങ്ങളിൽ നിന്നും 77 സിക്‌സറുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 311 റൺസാണ് ക്ലാസൻ നേടിയിട്ടുള്ളത്. 

അതേസമയം ടീമിന്റെ ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് ലഖ്‌നൗവിനെതിരെ കളിക്കില്ല.  കോവിഡ് 19 ബാധിച്ചതാണ് ഹെഡിന് തിരിച്ചടിയായത്. കോവിഡ് പിടിപ്പെട്ടതിനെ തുടർന്ന് താരത്തിന് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. ഹൈദരാബാദിന്റെ മുഖ്യ പരിശീലകൻ ഡാനിയേൽ വെട്ടോറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  

henrich klasen need four six to create a new record in t20 cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  3 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  3 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  3 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  3 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  3 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  3 days ago