HOME
DETAILS

സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

  
Web Desk
May 19 2025 | 09:05 AM

Allahabad High Court Upholds Survey Order for Sambhal Shahi Mosque

ഡല്‍ഹി: സംഭല്‍ ഷാഹി മസ്ജിദിലെ സര്‍വേ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതി ഉത്തരവില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് കോടതി സര്‍വേ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി തള്ളി. 

നവംബര്‍ അവസാനം ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ സംഘത്തിന് നേര്‍ക്ക് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊലിസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു വെടിവയ്പ്പ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹര്‍മന്ദിര്‍ തകര്‍ത്താണ് മുഗള്‍ കാലഘട്ടത്തില്‍ പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെച്ചിയതിന് പിന്നാലെയാണ് തര്‍ക്കം ആരംഭിക്കുന്നത്. പിന്നീട് സംഭല്‍ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടു. കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേ നടത്തി. സര്‍വേയുടെ തുടക്കം മുതല്‍ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍വേയ്ക്കായി ഉദ്യോഗസ്ഥരും അഭിഭാഷകരും ജയ് ശ്രീറാം വിളികളോടെയാണെത്തിയത്. മസ്ജിദിനകത്തുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി. ദീര്‍ഘ നേരത്തെ അഭ്യര്‍ഥനയ്‌ക്കൊടുവിലാണ് ഇമാമിനെ പള്ളിയില്‍ തന്നെ തുടരാന്‍ അനുവദിച്ചത്. 

പള്ളിക്കു പുറത്ത് ധാരാളം വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ, ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ പ്രകോപനപരമായ രൂപത്തില്‍ ജയ്ശ്രീറാം വിളിച്ചുവന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പൊലിസ് പൊടുന്നനെ ലാത്തിവീശി. ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. പൊലിസ് വെടിവെപ്പില്‍ അഞ്ച് മുസ്ലിം ചെറുപ്പക്കാര്‍ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് തീപിടിത്തം: ടെക്സ്റ്റൈൽസ് ഉടമയും മുൻ പങ്കാളിയും തമ്മിലുള്ള തർക്കത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു

Kerala
  •  7 hours ago
No Image

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി സുപ്രിംകോടതി

Kerala
  •  7 hours ago
No Image

മക്ക റൂട്ട് പദ്ധതി; ഇതുവരെ പ്രയോജനം ലഭിച്ചത് ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  7 hours ago
No Image

വാറന്റിയുള്ള ഫോൺ നന്നാക്കാൻ കമ്പനി പണം ആവിശ്യപ്പെട്ടെന്ന പരാതി; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ,കാറുകള്‍ അപകടത്തില്‍പ്പെട്ടു

Kerala
  •  7 hours ago
No Image

വിവിഎസ് ലക്ഷ്മണല്ല; ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഇന്ത്യക്കൊപ്പം പുതിയ പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ

Cricket
  •  8 hours ago
No Image

ബെംഗളൂരു നഗരം വെള്ളത്തിനടിയിൽ, ഒരു മരണം, പലയിടങ്ങളിലും കനത്ത മഴ തുടരുന്നു; സ്തംഭിച്ച് ജനജീവിതം

National
  •  8 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

Football
  •  9 hours ago
No Image

വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്‌ഐആർ, പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

Kerala
  •  9 hours ago
No Image

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം 

Cricket
  •  9 hours ago