HOME
DETAILS

'വിദേശനയത്തിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്' ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പത്താനെ പിന്‍വലിച്ച് മമത, തൃണമൂല്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപനം

  
Web Desk
May 19 2025 | 07:05 AM



ന്യൂഡല്‍ഹി: പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ക്യാംപയിന്റെ ഭാഗമായി ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തില്‍ യൂസുഫ് പത്താനോ മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരോ പങ്കെടുക്കില്ലെന്ന് കേന്ദ്രത്തോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യൂസുഫ് പത്താനോ തങ്ങളുടെ എം.പിമാരോ പ്രതിനിധി സംഘത്തിലുണ്ടാവില്ലെന്ന് തൃണമൂല്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടത്തുന്ന ആഗോള സന്ദര്‍ശനത്തിന്റെ ഭാഗമാകേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചതായും വൃത്തങ്ങള്‍ വ്യക്തമാക്കി.

നേതൃത്വവുമായി കൂടിയാലോചിക്കാതെ എം.പിമാരെ തെരഞ്ഞടുക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് മമത ബാനര്‍ജിയുടെ പാര്‍ട്ടിക്ക് നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 

ആരോഗ്യ കാരണങ്ങളാല്‍ പ്രതിനിധി സംഘത്തില്‍ ചേരാന്‍ കഴിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ അംഗവുമായ സുദീപ് ബന്ധ്യോപാധ്യായ അറിയിച്ചതിന് പിന്നാലെ മുര്‍ഷിദാബാദ് എം.പിയായ യൂസുഫ് പത്താനെ കേന്ദ്രം സംഘത്തിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്ന് തൃണമൂല്‍ ആരോപിക്കുന്നു.

ഇന്ത്യോനേഷ്യ, മലേഷ്യ, സൗത്ത് കൊറിയ, സിങ്കപ്പൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ജെ.ഡി.യു എം.പി സജ്ഞയ് ഝാ യുടെ സംഘത്തിലേക്കാണ് യൂസുഫ് പത്താനെ തെരഞ്ഞെടുത്തിരുന്നത്. ജോണ്‍ ബ്രിട്ടാസ്, സല്‍മാന്‍ ഖുര്‍ഷിദ്, ബ്രിജ് ലാല്‍ എന്നിവരടങ്ങുന്ന ഒന്‍പതംഗ സംഘം മേയ് 21ന് ജപ്പാനിലേക്ക് തിരിക്കേണ്ടതായിരുന്നു.

നേരത്തെ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി നല്‍കിയ നാലു പേരില്‍ മൂന്നു പേരെ തള്ളി പാര്‍ട്ടി ഉള്‍പ്പെടുത്താത്ത നാലു പേരെ തെരഞ്ഞെടുത്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. നേതൃത്വത്തെ സമീപിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്രം ആളുകളെ തെരഞ്ഞെടുത്തിരുന്നതായും ആരോപണമുണ്ട്.

ഭീകരതക്കെതിരായ സന്ദേശം എത്തിക്കാനും ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനുമായി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി രൂപീകരിച്ച സംഘത്തിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രം പുറത്തു വിട്ടത്. മുതിര്‍ന്ന നയതന്ത്രജ്ഞരടക്കം ഉള്‍പ്പെടുന്ന 59 അംഗ സംഘത്തെയാണ് 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളത്. ഏഴ് സംഘങ്ങളിലായാണ് 59 അംഗങ്ങള്‍. എന്‍.ഡി.എയുടെ ഭാഗമായ 31 ഉം പ്രതിപക്ഷത്തെ 20ഉം നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് പ്രതിനിധിസംഘം.

ബി.ജെ.പി എം.പിമാരായ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ജെ.ഡി.യു നേതാവ് സഞ്ജയ് ഝാ, ശിവസേനാ നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, ഡി.എം.കെ നേതാവ് കനിമൊഴി, എന്‍.സി.പി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ എന്നിവാണ് വിവിധ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 32 രാഷ്ട്രങ്ങളും ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും പ്രതിനിധിസംഘം സന്ദര്‍ശിക്കും. മെയ് 23 മുതലാണ് സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  3 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

National
  •  3 hours ago
No Image

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

National
  •  4 hours ago
No Image

ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം

qatar
  •  4 hours ago
No Image

ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

uae
  •  4 hours ago
No Image

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  4 hours ago
No Image

തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ബേക്കറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ നിന്ന് ബഹിഷ്‌ക്കരണം

International
  •  4 hours ago
No Image

ദുബൈയിലെ പുതിയ പ്രതിമാസ പാര്‍ക്കിംഗ് സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് പാര്‍ക്കിന്‍

uae
  •  4 hours ago
No Image

കുവൈത്തില്‍ കാമുകിയെ ബലാത്സംഗം ചെയ്തുകൊന്ന സ്വദേശി പൗരന് വധശിക്ഷ

Kuwait
  •  5 hours ago
No Image

140 അതിഥികൾ, രണ്ട് മീറ്റർ നീളമുള്ള ബിൽ, ചെലവ് വെറും 2.5 ലക്ഷം രൂപ; ദമ്പതികളുടെ ലളിതവിവാഹം കൗതുകമാകുന്നു

International
  •  5 hours ago