HOME
DETAILS

'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

  
Web Desk
May 19 2025 | 09:05 AM

Supreme Court Rejects BJP Minister Kunwar Vijay Shahs Apology Over Sofia Qureshi Remarks

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിലെ ഇന്ത്യന്‍ മുഖമായ ആര്‍മി ഓഫിസര്‍ സോഫിയ ഖുറേഷിയെക്കുറിച്ച് വിദേ്‌വഷ പരാമര്‍ശം നടത്തിയ ബി.ജെ.പി മന്ത്രി കുന്‍വാര്‍ വിജയ് ഷായുടെ ക്ഷമാപണം സുപ്രിം കോടതി തള്ളി. രൂക്ഷമായ ചോദ്യങ്ങളുയര്‍ത്തിയാണ് മധ്യപ്രദേശ് മന്ത്രിയുടെ മാപ്പപേക്ഷ പരമോന്നത കോടതി തള്ളിയത്. ആത്മാര്‍ത്ഥതയില്ലാത്ത മാപ്പുപറച്ചിലാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി വെറും മുതലക്കണ്ണീരാണതെന്നും രൂക്ഷമായി പരിഹസിച്ചു. വിഷയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. 

'എന്ത് മാപ്പപേക്ഷയാണത്?. എന്ത് തരത്തിലുള്ള ക്ഷമാപണമാണ് നിങ്ങള്‍ നടത്തിയത്? മാപ്പ് എന്നവാക്കിന് ഒരര്‍ത്ഥമുണ്ട്. നടപടിക്രമങ്ങളില്‍ നിന്ന് പിന്മാറാന്‍ വേണ്ടി മാത്രം ആളുകള്‍ ചിലപ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കുന്നു! അതിനായ് ചിലപ്പോള്‍ അവര്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. ഇതില്‍ ഏതുതരം ക്ഷമാപണമായിരുന്നു നിങ്ങളുടേത്?' ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

സായുധസേനയെ സംബന്ധിടത്തോളം വൈകാരികമായ ഈ വിഷയത്തില്‍ മന്ത്രി അല്‍പം കൂടി വിവേക പൂര്‍വ്വം പെരുമാറേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരായ കേസ് അന്വേഷിക്കാന്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.  സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തണം. ചൊവ്വാഴ്ച രാവിലെയോടെ തന്നെ ഇത് രൂപീകരിച്ച് മെയ് 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

തെറ്റുകാരനെന്ന് കണ്ടാല്‍ കനത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി ഷാക്ക് മുന്നറിയിപ്പ് നല്‍കി.  മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടിസ് അയക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ആഗ്രഹമുണ്ട്. ഇത് നിങ്ങള്‍ക്ക് ഒരു ലിറ്റ്മസ് പരീക്ഷണമാണ്,' കോടതി സര്‍ക്കാരിനോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു' ഇതായിരുന്നു വിജയ് ഷായുടെ പരാമര്‍ശം. 

പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ള രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. എതിര്‍പ്പിനെ തുടര്‍ന്ന് വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് മന്ത്രി സുപ്രിം കോടതിയില്‍ ക്ഷമാപണം നടത്തി മന്ത്രി. എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോള്‍, ഞാന്‍ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, പത്ത് തവണ ക്ഷമാപണം നടത്താന്‍ ഞാന്‍ തയാറാണ് എന്നായിരുന്നു മന്ത്രിയുടെ മാപ്പപേക്ഷ. 

ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്തിന്റെ മുഖമായാണ് കരസേനയിലെ കേണല്‍ സോഫിയയേയും വ്യോമസേന കമാന്‍ഡര്‍ വ്യോമിക സിങ്ങിനേയും രാജ്യം ഉയര്‍ത്തിക്കാട്ടിയത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സംഭവം വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത് സോഫിയയും വ്യോമികയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്

International
  •  9 days ago
No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  9 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  9 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  9 days ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  9 days ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  9 days ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  9 days ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  9 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  9 days ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  9 days ago