HOME
DETAILS

തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ബേക്കറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ നിന്ന് ബഹിഷ്‌ക്കരണം

  
May 19 2025 | 13:05 PM

India Boycotts Turkish Bakery Products Amid Growing Political Tensions

ന്യൂഡൽഹി: പാകിസ്ഥാനെ അനുകൂലിച്ച തുര്‍ക്കിയുടെ നിലപാടിനെതിരെ ഇന്ത്യയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ, തുര്‍ക്കിയിൽ നിന്നുള്ള ബേക്കറി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ (IBF) തീരുമാനിച്ചു. ഇന്ത്യയിലുടനീളമുള്ള ബേക്കറി വ്യവസായം ഈ നടപടിയിലൂടെ തുര്‍ക്കിയോടുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

തുര്‍ക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ടുകൾ, നട്‌സ്, ചോക്ലേറ്റുകൾ, ജെല്ലുകൾ, ഫ്ലേവർ അഡിറ്റീവുകൾ, പാക്കേജിംഗ് സാമഗ്രികൾ,  ബേക്കറി യന്ത്രങ്ങൾ വരെ ഇനി ഇന്ത്യൻ ബേക്കറി രംഗത്ത് ഉപയോഗിക്കില്ലെന്നാണ് ഫെഡറേഷൻ വ്യക്തമാക്കുന്നത്.

തുര്‍ക്കിയുടെ പാക് അനുകൂല നിലപാടുകൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായമേഖലകളിൽനിന്നും പ്രതിഷേധ നടപടികൾ ശക്തമായത്.

തുര്‍ക്കിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിരാകരിക്കാനുള്ള നീക്കം രാജ്യത്തിന്റേ ഒരു സന്ദേശം കൂടിയാണെന്ന് ഫെഡറേഷൻ അധികൃതർ അറിയിച്ചു. രാജ്യസ്നേഹവും ആത്മാഭിമാനവുമാണ് ഈ ബഹിഷ്കരണ തീരുമാനം നയിച്ചതെന്ന് അവർ വ്യക്തമാക്കി.

ഇതോടെ ഇന്ത്യയിൽ തുര്‍ക്കിയിൽ നിന്നുള്ള ബേക്കറി ഉപകരണങ്ങളുടെ വാണിജ്യം നിലയ്ക്കുകയാണ്. വ്യാപാര മേഖലയിലെ ഈ നീക്കം തുര്‍ക്കി-ഇന്ത്യ ബന്ധത്തിൽ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.

Protests against Turkey's pro-Pakistan stance have intensified in India, with the Indian Bakers Federation announcing a nationwide boycott of Turkish bakery products. The ban includes chocolates, dry fruits, nuts, flavor additives, jellies, packaging materials, and bakery machinery. The move is seen as part of a growing economic and symbolic protest across various sectors in India.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  2 days ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  2 days ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago