HOME
DETAILS

ലോകത്തെ ഞെട്ടിക്കാന്‍ യുഎഇ; ലോകത്തിലെ ആദ്യ എഐ നഗരം അബൂദബിയില്‍ 

  
Web Desk
May 19 2025 | 12:05 PM

UAE to Launch Worlds First AI City in Abu Dhabi

അബൂദബി: ലോകത്തിലെ ആദ്യ എഐ വൈജ്ഞാനിക നഗരം സ്ഥാപിക്കാന്‍ യുഎഇ. അബൂദബിയിലാകും എഐ നഗരം നിലവില്‍ വരിക. 2027ഓടെ എഐ നഗരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുക. അയോണ്‍ സെന്റിയ എന്നാണ് ഈ നഗരത്തിന് പേരു നല്‍കിയിരിക്കുന്നത്. 

നഗരത്തില്‍ ഓട്ടോമേറ്റഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, റിയല്‍ടൈം എനര്‍ജി ഒപ്റ്റിമൈസേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി അയോണ്‍ സെന്റിയ എഐ ഉപയോഗപ്പെടുത്തും.

'ഈ നഗരം വെറും സ്മാര്‍ട്ട് സിറ്റിയായിരിക്കില്ല, ഇത് വൈജ്ഞാനിക നഗരം കൂടിയായിരിക്കും,' പദ്ധതിയുടെ ഇറ്റാലിയന്‍ ഡെവലപ്പറായ മൈ അയോണ്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ സിഇഒ ഡാനിയേല്‍ മരിനെല്ലി പറഞ്ഞു.

നഗര സേവനങ്ങള്‍ കൃത്യമായി ലഭിക്കാനായി എഐ അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനായ MAIA അവതരിപ്പിക്കും. ഓട്ടോമേറ്റഡ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഷെഡ്യൂളിംഗും സ്മാര്‍ട്ട് ഹോം ഇന്റഗ്രേഷനും എഐ അധിഷ്ഠിത ആരോഗ്യ സംരക്ഷണവും ആപ്പില്‍ ലഭ്യമാകും.

നഗരത്തില്‍ വസിക്കുന്ന ഓരോ പൗരന്റെയും വിരല്‍ത്തുമ്പിലേക്ക് സുഗമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സൗകര്യങ്ങള്‍ ഒരുക്കുക വഴി ജീവിതനിലവാരം ഉയര്‍ത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

2.5 ബില്യണ്‍ ഡോളറിന്റെ ബില്‍ഡ്ഓപ്പറേറ്റ്ട്രാന്‍സ്ഫര്‍ (ബിഒടി) മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതി, ബോള്‍ഡ് ഹോള്‍ഡിംഗിന്റെ അനുബന്ധ സ്ഥാപനമായ അബൂദബിയിലെ ബോള്‍ഡ് ടെക്‌നോളജീസിന്റെയും ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ മൈ അയോണ്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 

MAIA ആപ്പ് ഒരു ജനറേറ്റീവ് എഐ ആപ്പിനേക്കാള്‍ മികച്ചതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ഉപയോക്താവിന്റെ ഡാറ്റയെ അടിസ്ഥാനമാക്കി തത്സമയം തീരുമാനമെടുക്കാനുള്ള ഇതിന്റെ കഴിവാണ് MAIAയെ വ്യത്യസ്തമാക്കുന്നത്. 

കൂടാതെ, എഐ, ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ ദേശീയ തൊഴില്‍ ശക്തി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരിശീലന, നൈപുണ്യ വികസന പരിപാടികള്‍ ആരംഭിക്കുന്നതിന് യുഎഇ സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള പദ്ധതികളും പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു.

The UAE announces plans to build the world’s first AI-powered city in Abu Dhabi, integrating smart technology across all sectors under its Vision 2030 strategy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  7 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  8 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  8 hours ago
No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  9 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

National
  •  9 hours ago
No Image

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

National
  •  9 hours ago
No Image

ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം

qatar
  •  9 hours ago
No Image

ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

uae
  •  9 hours ago
No Image

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  9 hours ago