HOME
DETAILS

വാറന്റിയുള്ള ഫോൺ നന്നാക്കാൻ കമ്പനി പണം ആവിശ്യപ്പെട്ടെന്ന പരാതി; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

  
May 19, 2025 | 11:52 AM

Consumer Court Orders Samsung to Pay 98690 for Warranty Repair Denial

കൊച്ചി: വാറന്റി കാലയളവിൽ തന്നെ ഫോണിലെ തകരാർ പരിഹരിക്കാതെ ഉപഭോക്താവിനോടും പണം ആവശ്യപ്പെട്ട സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് കമ്പനിയോടു എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോൻ സേവിയറാണ് കമ്പനിയെതിരെ പരാതി നൽകിയത്.

2022 നവംബർ മാസത്തിൽ ജോജോമോൻ കോതമംഗലത്തെ സെൽസ്പോട്ട് മൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് സാംസങിന്റെ ഫ്ലിപ്പ് മോഡൽ മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ 2023 ഒക്ടോബറിൽ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ഓതറൈസ്ഡ് സർവീസ് സെന്ററെ സമീപിച്ചപ്പോൾ, 33,218 രൂപ പണമടച്ചാൽ മാത്രമേ റിപ്പയർ ചെയ്യാനാകൂവെന്ന് അറിയിക്കുകയായിരുന്നു.

തകരാർ വാറന്റിയിലുള്ള സമയത്താണ് സംഭവിച്ചതിനാൽ കമ്പനി സൗജന്യമായി പരിഹാരമൊരുക്കേണ്ട ഉത്തരവാദിത്വം വഹിക്കേണ്ടതാണ്. എന്നാൽ അതിൽ നിന്ന് കമ്പനി ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് കമ്മീഷനെ സമീപിച്ചിട്ടാണ് ഉപഭോക്താവിന് നീതി ലഭിച്ചത്.

ഫോൺ ഉപയോക്താവിന്റെ അശ്രദ്ധ മൂലമാണ് തകരാർ ഉണ്ടായതെന്ന കമ്പനി വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. സേവനത്തിലെ വീഴ്ചയാണ് പ്രശ്നത്തിനു കാരണമായതെന്നും, ഇതിനു കമ്പനി ഉത്തരവാദിയാണെന്നും കമ്മീഷൻ അധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഫോൺ 11 മാസം ഉപയോഗിച്ചതിനാൽ 10% മൂല്യനഷ്ടം കണക്കാക്കി 83,690 രൂപയും, കോടതി ചെലവിനും മാനസികയാതനയ്ക്കും 15,000 രൂപയും ഉൾപ്പെടെ മൊത്തം 98,690 രൂപ 45 ദിവസത്തിനകം നൽകിയേ മതിയാകൂവെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരനായി അഡ്വ. ടോം ജോസഫ് ഹാജരായി.

A consumer court in Ernakulam has ordered Samsung India Electronics to pay ₹98,690 in compensation to a customer after the company demanded ₹33,218 to repair a flip phone that was still under warranty. The court ruled that the fault was not due to the customer’s negligence and highlighted a lapse in service by the company. The compensation includes phone value after depreciation and legal costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  3 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  20 minutes ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  28 minutes ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  33 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  9 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  10 hours ago