എം.കെ രാഘവന് എം.പിയുടെ മകള്‍ വിവാഹിതയായി
കോഴിക്കോട്: സിവില്‍ സ്റ്റേഷന് അശോകയില്‍ എം.കെ രാഘവന് എം.പിയുടെയും എം.കെ ഉഷാകുമാരിയുടെയും മകള്‍ അശ്വതിയും കോഴിക്കോട് പട്ടേരി ദേവീകൃഷ്ണയില് ടി.കെ രാധാകൃഷ്ണന്റെയും സി.എം ഉഷാറാണിയുടെയും മകന് അമിതും ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് വിവാഹിതരായി.
കോഴിക്കോട്ട് നടന്ന വിവാഹ സല്‍ക്കാരത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ടി.പി രാമകൃഷ്ണന്, കടന്നപ്പള്ളി രാമചന്ദ്രന്, എ.കെ ശശീന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, ഇ.ടി മുഹമ്മദ് ബഷീര്‍, മുന്‍ മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, ഡോ. എം.കെ മുനീര്‍, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, പുരുഷന് കടലുണ്ടി, കെ.എസ് ശബരീനാഥ്, വി.ടി ബല്‍റാം, പാറക്കല്‍ അബ്ദുല്ല, പി. അബ്ദുല്‍ ഹമീദ്, സി.കെ നാണു, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, സി. മോയിന്‍കുട്ടി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."