സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
ഡൽഹി: ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് പരമ്പര നടക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പര, ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരായ രണ്ട് മൾട്ടി ഡേ മത്സരങ്ങൾ എന്നിവയാണ് പരമ്പരയിൽ ഉള്ളത്. ടീമിന്റെ ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം ആയുഷ് മാത്രെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിൽ മലയാളി താരം മുഹമ്മദ് ഇനാനും ഇടം നേടി.
പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ പകരക്കാരനായാണ് ആയുഷ് മാത്രെ ചെന്നൈ ടീമിൽ ഇടം നേടിയത്. ഈ സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് ആയുഷ്. ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി ആയുഷ് മാത്രെ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. നാഗാലാന്റിനെതിരെയുള്ള മത്സരത്തിലാണ് താരം സെഞ്ച്വറി നേടി തിളങ്ങിയത്. 117 പന്തിൽ 181 റൺസ് ആണ് താരം നേടിയത്.15 ഫോറുകളും 11 സിക്സുകളും ആണ് താരം നേടിയത്.
ടീമിൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയും ഇടം നേടി. ഈ സീസണിൽ ഒരുപിടി റെക്കോർഡുകൾ തന്റെ പേരിൽ എഴുതിച്ചേർത്ത താരമാണ് വൈഭവ്. ഈ സീസണിൽ ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.
ചെന്നൈക്കെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഫിഫ്റ്റി നേടി തിളങ്ങിയത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു താരം സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്.
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്. 16ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച പ്രയാസ് റേ ബർമന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. 2019ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് താരം കളത്തിൽ ഇറങ്ങിയത്.
ഇന്ത്യ അണ്ടർ 19 സ്ക്വാഡ്
ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ ഗുഹ പട്ടേൽ, ഖിലൻ ഗുഹ പട്ടേൽ, ഖിലാൻ ഗുഹ പട്ടേൽ, പ്രവ്രവ് പട്ടേൽ മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്.
India Under 19 Squad For England Series Chennai Super Kings youngster Ayush Mathre has been named captain and Rajasthan Royals youngster Vaibhav Suryavanshi has been named in the team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."