വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം
അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ മെസി കളിക്കുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. ഇപ്പോൾ മെസിയുടെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇതിഹാസതാരം ഡേവിഡ് ബെക്കാം. ബാഴ്സലോണയിലേക്ക് മടങ്ങാൻ മെസി ആഗ്രഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നാണ് ബെക്കാം വെളിപ്പെടുത്തിയത്. ബാഴ്‌സലോണയെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു താരമില്ലെന്നും ബെക്കാം പറഞ്ഞു.
''മെസി വിരമിച്ചതിന് ശേഷവും മയാമിയിൽ താമസിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ ക്യാമ്പ് നൗവിന് സമീപം താമസിക്കുന്നതിനെക്കുറിച്ച് മാത്രമേ താൻ ചിന്തിക്കുള്ളൂവെന്നും ലിയോ എന്നോട് പറഞ്ഞു. ബാഴ്‌സലോണയെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു കളിക്കാരനുമില്ല. അദ്ദേഹത്തിന്റെ കാലിലും വാട്ടർ ബോട്ടിലിലും ബാഴ്സയുടെ ലോഗോ കാണാം'' ഡേവിഡ് ബെക്കാം എംഎസിനോട് പറഞ്ഞു.
തന്റെ പതിമൂന്നാം വയസിലാണ് മെസി ബാഴ്‌സലോണയിൽ എത്തിയത്. ബാഴ്സക്കൊപ്പം ഐതിഹാസികമായ ഒരു കരിയറാണ് മെസി പടുത്തുയർത്തിയത്. 2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിന് പിന്നാലെയാണ് മെസി ബാഴ്സ വിടാൻ നിർബന്ധിതനായത്. ബാഴ്സലോണക്കായി 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും ആണ് മെസി നേടിയിട്ടുള്ളത്.
പിഎസ്ജിയിൽ രണ്ട് സീസണിൽ ബൂട്ട് കെട്ടിയ മെസി 2023ൽ ഇന്റർ മയാമിയിലേക്കും ചേക്കേറി. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു.
Argentine legend Lionel Messi is entering the final stages of his career. Fans are confident that Messi will play in next year's World Cup. Now, legendary player David Beckham has spoken about Messi's retirement plans. Beckham revealed that Messi had told him that he wanted to return to Barcelona.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."