HOME
DETAILS

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

  
എം.ഷഹീര്‍
December 08, 2025 | 7:22 AM

will dileep reclaim his crown

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവം ചലച്ചിത്രരംഗത്തെ കൊണ്ടെത്തിച്ചത് കടുത്ത പ്രതിസന്ധിയുടെ നാളുകളിലേക്ക്. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മ നടത്തിയ യോഗത്തില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ദിലീപ് തന്നെ രംഗത്തെത്തിയപ്പോള്‍ കേരളം ഞെട്ടി. താരസംഘടനയിലുണ്ടായ പൊട്ടിത്തെറികളും താരപദവിയില്‍ നിന്നുള്ള ദിലീപിന്റെ പതനത്തിലേക്കും വരെ സംഭവം വഴിവച്ചു.

 പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. മമ്മൂട്ടിയും പ്രിഥ്വിരാജും കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള മുന്‍നിരതാരങ്ങള്‍ ദിലീപിനെതിരേ പരസ്യനിലപാടുമായി ആദ്യഘട്ടത്തില്‍ രംഗത്ത് വന്നു. എന്നാല്‍ അതിജീവിതക്കൊപ്പമാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ താരസംഘടനയ്ക്ക് കഴിഞ്ഞില്ല. താന്‍ ദിലീപിനും ഇരയാക്കപ്പെട്ട നടിക്കും വേണ്ടി പ്രാര്‍ഥിക്കുമെന്ന ഇരട്ടത്താപ്പാണ് ഒരു സൂപ്പര്‍താരം സ്വീകരിച്ചത്. അമ്മയിലും സിനിമാരംഗത്തും ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി ചേരികളുണ്ടായി.

സുഖകരമല്ലാത്ത വാര്‍ത്തകള്‍ക്കുപിന്നാലെ മാധ്യമങ്ങളോടും സംഘടന അകലം പാലിച്ചു. സംഘടനയെന്ന നിലയില്‍ നടിക്കൊപ്പം ഉറച്ചു നിക്കാന്‍ കഴിയാതെ വന്നതോടെ ഒരു വിഭാഗം നടിമാര്‍ പുതിയ സംഘടനക്ക് രൂപം കൊടുത്തു. മഞ്ജുവാര്യര്‍ ആദ്യഘട്ടത്തില്‍ കൂട്ടായ്മയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. ഡബ്ലിയു.സി.സി എന്ന കൂട്ടായ്മ ദുര്‍ബലമായെങ്കിലും സിനിമാ വ്യവസായത്തിലെ സ്ത്രീ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു.

 2019ല്‍ സമര്‍പ്പിച്ച കമ്മിറ്റി റിപ്പോര്‍ട്ട് 2024 ആഗസ്റ്റിലാണ് വിവരാവകാശ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്ന് പുറത്ത് വിടുന്നത്. പിന്നാലെ സിദ്ദീഖ്, മുകേഷ്, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരേയും കൂടുതല്‍ ആരോപണങ്ങളുമായി നടിമാര്‍ രംഗത്ത് വന്നു. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് സിദ്ദീഖിനെതിരേ യുവനടി രംഗത്ത് വന്നത്. സിദ്ദീഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മോഹന്‍ലാലുള്‍പ്പെടെയുള്ള കമ്മിറ്റിയും രാജിവച്ചു. താനിനി ഒരിക്കലും സംഘടനയുടെ ഭാരവാഹിത്വത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ തീരുമാനമെടുത്തു.

മിമിക്രിയിലൂടെ സിനിമയിലെത്തി നായകനായി ഒടുവില്‍ ദിലീപിന്റെ സര്‍വാധിപത്യകാലമായി. സൂപ്പര്‍താരങ്ങളെ പോലും നിയന്ത്രിച്ചു. സര്‍വാധിപത്യത്തിന്റെ ഉയരത്തില്‍ നിന്നാണ് യുവനടിയെ ആക്രമിച്ച കേസിലൂടെ ദിലീപ് പടുകുഴിയിലേക്ക് വീണത്. പിന്നീട് നായകനായി നിരവധി സിനിമകള്‍ ഇറങ്ങിയെങ്കിലും ഒന്നും നിലംതൊട്ടില്ല. ദിലീപുമായി സഹകരിക്കാന്‍ മറ്റു താരങ്ങള്‍ വിമുഖത കാണിച്ചു. ഒടുവില്‍ കുറ്റവിമുക്തനെന്ന കോടതി വിധി വന്നപ്പോള്‍  തിരിച്ചുവരവ് ദിലീപിന് സാധ്യമാകുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

 

as discussions intensify around dileep’s comeback, fans and the film industry are watching closely to see whether he can regain his former dominance. the actor’s future prospects and public response remain key factors in determining if he can reclaim his crown.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  4 hours ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  4 hours ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  4 hours ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  5 hours ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  5 hours ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  5 hours ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  5 hours ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  6 hours ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  6 hours ago