HOME
DETAILS

വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ

  
Web Desk
May 22 2025 | 13:05 PM

Saudi Arabia Strongly Condemns Israeli Attack on Diplomatic Delegation in Jenin

റിയാദ്: വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിക്കുകയായിരുന്ന നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെ ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച്  സഊദി അറേബ്യ. സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് അറബ്, വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാരും പ്രതിനിധികളും ഉള്‍പ്പെട്ട പ്രതിനിധി സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്.

ഫലസ്തീന്‍ പൗരന്മാര്‍ക്കും നയതന്ത്ര ദൗത്യങ്ങളുടെ ഭാഗമായവര്‍ക്കും മാനുഷിക സംഘടനകളുടെ ഭാഗമായവര്‍ക്കും എതിരെയുള്ള ഇസ്‌റാഈലിന്റെ ലംഘനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് സഊദി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരം അംഗങ്ങളോടും സഊദി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും കാറ്റില്‍പ്പറത്തി ഇസ്‌റാഈല്‍ തുടരുന്ന കുറ്റകൃത്യങ്ങള്‍ നിര്‍ത്താന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തപ്പെട്ട സംഘടനകള്‍ ഇടപെടണമെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം ആഹ്വാനം മന്ത്രാലയം ചെയ്തു.

Saudi Arabia has issued a strong condemnation of the Israeli attack targeting a diplomatic delegation in Jenin, West Bank, calling it a violation of international law.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

Kerala
  •  6 days ago
No Image

ഇസ്റാഈൽ-ഇറാൻ സംഘര്‍ഷം; ഇസ്റാഈൽ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

International
  •  6 days ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

uae
  •  6 days ago
No Image

ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ? 

International
  •  6 days ago
No Image

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

Kuwait
  •  6 days ago
No Image

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

International
  •  6 days ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ

Kerala
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്ന്

National
  •  6 days ago
No Image

ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ 

National
  •  6 days ago
No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  6 days ago