HOME
DETAILS

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

  
Web Desk
May 22, 2025 | 9:12 AM

Centre Debars KNR Constructions Over Malappuram Highway Collapse

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലുള്ള ആറുവരി ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റേതാണ് നടപടി. കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്കുണ്ട്. ഇരു കമ്പനികള്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാവില്ല.  രണ്ട് കമ്പനികളിലെയും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

മെയ് 19നാണ് മലപ്പുറം കൂരിയാട് വയലില്‍ മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച ആറുവരിപ്പാതയും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ സര്‍വിസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വയല്‍ നികത്തി നിര്‍മിച്ച സര്‍വിസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ, ഏറെ ഉയരത്തില്‍ നിര്‍മിച്ച ദേശീയപാതയുടെ മതിലും സര്‍വിസ് റോഡിലേക്ക് നിലംപൊത്തി. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. ദേശീയപാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന ജെ.സി.ബിയും കുഴിയിലേക്ക് വീണു. വാഹനങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണതെങ്കിലും ആളപായമുണ്ടായില്ല. 

സംഭവത്തിന് പിന്നാലെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ കേന്ദ്രത്തിന്റെ രണ്ടംഗ വിദഗ്ധ സമിതി കൂരിയാട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  15 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  16 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  16 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  16 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  16 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  16 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  16 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  16 days ago