HOME
DETAILS

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

  
May 22 2025 | 14:05 PM

Report Says Arshadeep singh will Include Indian Squad For England Test Series

ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുന്നിലുള്ളത്  ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയാണ്. ജൂണിലും ഓഗസ്റ്റിലുമായാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ പേസർ അർഷ്ദീപ് സിംഗ് ഇടം നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താരം ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. 

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ താരമാണ് അർഷ്ദീപ് സിംഗ്. ഈ സീസണിൽ മികച്ച പ്രകടനമാണ് താരം പഞ്ചാബിനായി നടത്തിക്കൊണ്ടിരിക്കുന്നത്. 12 മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകളാണ്‌ താരം ഈ സീസണിൽ നേടിയിട്ടുള്ളത്. ഈ സീസണിൽ നാല് ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. 

അതേസമയം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മെയ് ഏഴിനായിരുന്നു രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. കോഹ്‌ലി മെയ് 12നുമാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 

രോഹിത്തിന് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുക ആരാണെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തെ സംബന്ധിച്ച് ഒരു പുതിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

രോഹിത്തിന്റെ പകരക്കാരനായി ടെസ്റ്റ് ക്രിക്കറ്റിൽ ശുഭ്മാൻ ഗിൽ ആയിരിക്കും ഇന്ത്യയെ നയിക്കുകയെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. രോഹിത്തിന് പകരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെട്ടത് ബുംറക്കായിരുന്നു. ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബോഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ കീഴിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇടക്കിടക്കിടെയുള്ള പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്. 

സമീപകാലങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു. 

Report Says Arshadeep singh will Include Indian Squad For England Test Series 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  11 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  11 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  11 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  12 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  12 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  12 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  12 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  13 hours ago
No Image

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 hours ago